തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ പ്രതിയാക്കാൻ സ്വപ്ന സുരേഷിനെ പ്രേരിപ്പിച്ചെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട റേറ്റിനെതിരെ (ഇഡി) ക്രൈംബ്രാഞ്ച് കേസെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജമൊഴി നല്കാന് പ്രേരിപ്പിച്ചെന്നാണ് കേസ്.
സ്വപ്നയുടെ ശബ്ദരേഖ അന്വേഷിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസെടുക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ (ഡിജിപി) കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറിക്ക് നിയമോപദേശം നല്‍കിയിരുന്നു.
ഡോളര്‍ കടത്തിയത് മുഖ്യമന്ത്രി കൂടി പ്രേരിപ്പിച്ചിട്ടെന്നായിരുന്നു സ്വപ്ന യുടെ മൊഴി. ഇത് ഇഡി സമ്മര്‍ദം ചെലുത്തിയിട്ടാണെന്ന് സുരക്ഷാച്ചുമതലയുള്ള പോലീസുകാരിയും വെളിപ്പെടുത്തിയിരുന്നു.
ഐപിസി 116, 120 ബി, 167, 192, 193, 195 എന്നീ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് നിയമോപദേശം.
ജീവപര്യന്തംവരെ ശിക്ഷ കിട്ടാവുന്ന കള്ളത്തെളിവ് സൃഷ്ടിക്കൽ, പൊതുസേവകൻ കള്ളരേഖ ചമയ്ക്കൽ, ഗൂഢാലോചന, പ്രേരണ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണിത്.