സ്വ​ര്‍​ണക്ക​ട​ത്ത് അ​ങ്ങനെ വി​ടി​ല്ല… ല​ക്ഷ്യം മു​ഖ്യ​മ​ന്ത്രി! ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ന്‍ സം​സ്ഥാ​ന ബി​ജെ​പി നേ​താ​ക്ക​ള്‍​ക്ക് കേ​ന്ദ്ര​നി​ര്‍​ദേ​ശം

സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ​യും ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​രി​നെ​തി​രേ​യും ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ന്‍ സം​സ്ഥാ​ന ബി​ജെ​പി നേ​താ​ക്ക​ള്‍​ക്ക് കേ​ന്ദ്ര​നി​ര്‍​ദേ​ശം.

നി​ല​വി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി വാ​ക് പോ​ര് ന​ട​ത്തി ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ള​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ഇ​തി​ന​കം ച​ര്‍​ച്ച ന​ട​ത്തി ക​ഴി​ഞ്ഞു.

സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ണ​മാ​യും കേ​ന്ദ്ര​സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ട​ക്കു​ന്ന​തി​നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യൂ​ടെ ഓ​ഫി​സി​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്താ​നാ​ണ് നീ​ക്കം.

നി​ല​വി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ തെ​ളി​വു​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്തു​വി​ടും. ഇ​തു​കൂ​ടി മു​ന്നി​ല്‍ ക​ണ്ടാ​ണ് ഐ​ടി സെ​ക്ര​ട്ട​റി​ക്കെ​തി​രേ പെ​ട്ടെ​ന്നു​ത​ന്നെ ന​ട​പ​ടി​സ്വീ​ക​രി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ബ​ന്ധി​ത​നാ​യ​തെ​ന്നാ​ണ് വി​വ​രം.

സി​ബി​ഐ അ​ല്ലെ​ങ്കി​ല്‍ എ​ന്‍​ഐ​എ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടാ​നും ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ​യും പ്ര​തിഛാ​യ ത​ക​ര്‍​ക്കാ​നു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​നും അ​തി​ന് ബിജെപിക്കു​ള്ളി​ലെ ഗ്രൂ​പ്പ് രാ​ഷ്ട്രീ​യം ത​ട​സ​മാ​ക​രു​തെ​ന്നും കേ​ന്ദ നി​ര്‍​ദേ​ശ​മു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന കെ. ​സുരേ​ന്ദ്ര​നും പി.​കെ.​കൃ​ഷ്ണ​ദാ​സും മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​യി​ല്‍ വാ​ര്‍​ത്താ സ​മ്മേ​ള​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത്.

സി​പി​എം ഭ​ര​ണം അ​വ​ശേ​ഷി​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​ക സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. നി​ല​വി​ല്‍ കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം സി​പി​എ​മ്മി​നെ ഭ​ര​ണ​ത്തി​ല്‍ നി​ന്നും മാ​റ്റി നി​ര്‍​ത്തേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു​ള്ള​ത്.

ഇ​ട​തു തു​ട​ര്‍​ഭ​ര​ണം സ്വ​കാ​ര്യ​ചാ​ന​ല്‍​ സ​ര്‍​വേ​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഉ​യ​ര്‍​ന്നു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ഇ​മേ​ജ് ത​ക​ര്‍​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ഇ​തി​ന്‍റെ​ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ധ​ര്‍​ണ ന​ട​ത്തും.

എ​ല്ലാ ജി​ല്ല​ക​ളി​ലും ബി​ജെ​പി​യു​ടെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ നേ​തൃ​ത്വം ന​ല്‍​കും. നാ​ളെ നി​യോ​ജ​ക​മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പ​ത്തി​ന് പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ലും 11 ന് ​വാ​ര്‍​ഡ് ത​ല​ത്തി​ലും പ്ര​തി​ഷേ​ധ​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തും. ഇ​തി​നാ​യി ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്താ​ന്‍ സം​സ്ഥാ​ന നേ​തൃ​ത്വം പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment