തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകൾ ആവർത്തിച്ച് സ്വപ്നാ സുരേഷ്.
വെളിപ്പെടുത്തൽ പ്രതിഛായ ഉണ്ടാക്കാനല്ലെന്നും കോടതിക്കു നൽകിയ രഹസ്യമൊഴിക്കു പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്നും സ്വപ്ന സുരേഷ് പാലക്കാട് വെളിപ്പെടുത്തി.
തന്നെ ജീവിക്കാന്‍ അനുവദിക്കണം. എല്ലാ രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട്. തന്റെ വെളിപ്പെടുത്തലുകള്‍ ആരും അവസരമായി കണ്ട് മുതലെടുക്കരുത്.
സരിതയെ അറിയില്ല. തന്റെ പ്രസ്താവന സരിത അടക്കം രാഷ്ട്രീയമായി ഉപയോഗിക്കരുത്. ഒരേ ജയിലില്‍ കുറച്ചുകാലം ഉണ്ടായെന്നല്ലാതെ തനിക്ക് സരിതയെ അറിയില്ല. പക്ഷേ സഹായം വാഗ്ദാനം ചെയ്ത് പലപ്പോഴും തന്റെ അമ്മയെ വിളിച്ചെന്നും ഒരു സഹായവും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. പി.സി.ജോർജ് പേഴ്സണൽ ആയി ഫോണിൽ കോണ്ടാക്ട് ചെയ്തിരുന്നു. അല്ലാതെ താൻ ഒന്നും പറഞ്ഞിട്ടില്ല. പി.സി.ജോർജിന് താൻ ഒന്നും എഴുതി കൊടുത്തിട്ടില്ല. ഉണ്ടെ ങ്കിൽ അദ്ദേഹം പുറത്ത് വിടട്ടെയെന്നും സ്വപ്ന വ്യക്തമാക്കി.
സ്വർണകടത്ത് കേസിൽ 16 മാസം ജയിലിൽ കിടന്നു. താനും കുടുംബവും ഒരുപാട് അനുഭവിച്ചു. സ്വന്തമായി ഒരു വീട് പോലും ഇല്ല. തനിക്ക് രാഷ്ട്രീയ അജണ്ടയില്ല. പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, ശിവശങ്കർ, നളിനി നെറ്റൊ ഉൾപ്പെടെയുള്ളവർ സുഖമായി ജീവിക്കുന്നു. താൻ മാത്രം ക്രൂശിക്കപ്പെട്ടു. ഒരു സ്ഥാനത്തെക്കുറിച്ചുമല്ല താൻ പറയുന്നത്. വ്യക്തികളെക്കുറിച്ച് മാത്രമാണ് പറയുന്നത്. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പ്രശ്നമില്ല. തനിക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട ്. തന്നെ ജീവിക്കാൻ അനുവദിക്കണം. കുട്ടികളെ വളർത്തണം. വിദേശത്തേക്ക് കൊടുത്ത് വിടാൻ പറഞ്ഞ പണമടങ്ങിയ ബാഗ് ശിവശങ്കർ പറഞ്ഞ ആളിന് കൈമാറിയെന്നും സ്വപ്ന പറഞ്ഞു. തനിക്ക് ജീവന് ഭീഷണിയുണ്ട ്. ജയിലിനകത്ത് വച്ച് ജയിൽ ഡിഐജി അജയകുമാർ മാനസികമായി പീഡിപ്പിച്ചു. അന്വേഷണ ഏജൻസികളോട് എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞാൽ അനുഭവിക്കുമെന്നും ഭീഷണിപ്പെടുത്തി. മാനസിക പീഡനത്തെ തുടർന്ന് ഹാർട്ട് അറ്റാക്ക് വന്നു. അതിനെ ജയിൽ അധികൃതർ നാടകമായി പ്രചരിപ്പിച്ചുവെന്നും സ്വപ്ന പറഞ്ഞു. കൂടുതൽ കാര്യങ്ങൾ ഇനിയും പറയാനുണ്ട ്. കോടതിയുടെ അനുമതി കിട്ടിയാൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും സ്വപ്ന വ്യക്തമാക്കി.