പാലക്കാട്: ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്ന സുരേഷ്.
പാലക്കാട് ഉച്ചകഴിഞ്ഞ് മൂന്നിന് ശബ്ദരേഖ പുറത്തുവിടുമെന്നാണ് സ്വപ്നയുടെ അഭിഭാഷകൻ അറിയിച്ചത്. വാർത്താസമ്മേളനത്തിലായിരിക്കും ശബ്ദരേഖ പരസ്യപ്പെടുത്തുക.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന നികേഷ് കുമാര്‍ എന്നയാളെക്കുറിച്ചും ഷാജ് കിരണ്‍ സംസാരിച്ചു.
തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് തെളിവുകളെല്ലാം പുറത്ത് വിടുന്നതെന്നും സ്വപ്ന പറയുന്നു.
അതേസമയം, സ്വപ്ന സുരേഷ് പറയുന്നത് കളവാണെന്ന് അറിയിച്ച് ഷാജ് കിരൺ വ്യാഴാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയോ മറ്റേതെങ്കിലും നേതാക്കളെയോ പരിചയമില്ലെന്നാണ് ഷാജ് കിരണ്‍ വ്യക്തമാക്കിയത്.
സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചത്. സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം.