ഷാജ് കിരണിനു വാടക ഗര്‍ഭധാരണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ്.
ഒരു അമ്മയുടെ വേദന മനസ്സിലാക്കിയാണ് താന്‍ അതുചെയ്തതെന്നു സ്വപ്ന പറഞ്ഞു. സ്വപ്നയുടെ വാക്കുകള്‍ ഇങ്ങനെ…ഞാനൊരു സ്ത്രീയാണ്. ഞാനൊരു അമ്മയാണ്. അയാളുടെ ഭാര്യയ്ക്ക് അമ്മയാകാനാകില്ലെന്ന് എന്നോട് തുറന്നു പറഞ്ഞു.
ഒരു സ്ത്രീ പൂര്‍ണയാകണമെങ്കില്‍ അമ്മയാവണമെന്നാണ് അവളുടെ അമ്മ പഠിപ്പിച്ചുകൊടുക്കുന്നത്.
ഷാജ് കിരണിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. വര്‍ഷങ്ങളായി കല്യാണം കഴിഞ്ഞിട്ട്. ഞാന്‍ 10 ലക്ഷം രൂപ തരാം.
എനിക്ക് സ്വപ്നയെപ്പോലെ ഒരു കുഞ്ഞിനെ വേണമെന്നു ഷാജ് കിരണ്‍ പറഞ്ഞു എന്നു സ്വപ്ന വെളിപ്പെടുത്തി.
എന്നാല്‍ നിങ്ങള്‍ പണമൊന്നും തരേണ്ടെന്നു ഞാന്‍ പറഞ്ഞു. ഷാജ് കിരണിന്റെ ഭാര്യയുടെ വേദന എനിക്ക് മനസ്സിലാക്കാനായി.
എന്റെ ആരോഗ്യം അനുവദിക്കുമെങ്കില്‍ നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിക്കാന്‍ ഞാന്‍ സഹായിക്കുമെന്നു പറഞ്ഞു. എനിക്ക് മക്കളില്ലായിരുന്നെങ്കില്‍ ഞാനും അതേ വേദന അനുഭവിച്ചേനെ…സ്വപ്ന പറഞ്ഞു.