കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരേ വിമർശനവുമായി വീണ്ടും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.
തനിക്കെതിരേയുള്ള ആരോപണങ്ങൾക്ക് പിന്നിൽ ശിവശങ്കറാണ്. തന്നെ തകർക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും സ്വപ്ന പറഞ്ഞു.
ഭയങ്കരമായ രീതിയിൽ തന്നെ ആക്രമിക്കാൻ ഉള്ള ശ്രമം നടത്തുന്നു. വിവാദങ്ങളിൽ ഒരുപാട് ദുഖം ഉണ്ട്.
ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു. അതും പോരാതെയാണ് ഇപ്പോഴത്തെ ആക്രമണം.
ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കൂ, ദ്രോഹിക്കരുതെന്നും സ്വപ്ന ആവശ്യപ്പെട്ടു.
ഇഞ്ചിഞ്ചായി കൊല്ലുന്നതിനേക്കാൾ നല്ലത് ഒറ്റയടിക്ക് കൊല്ലുന്നതാണ്. മാധ്യമങ്ങളെ കാണുന്നത് പതിവ്രത ചമയാനല്ല.
ആർഎസ്എസ് എന്താണെന്ന് പോലും തനിക്കറിയില്ല. ഒരു രാഷ്ട്രീയ പാർട്ടിയുമായും തനിക്ക് ബന്ധമില്ലെന്നും സ്വപ്ന പറഞ്ഞു.