സ്വപ്‌ന നമ്മള്‍ കരുതിയ ആളല്ല സാര്‍… സ്വപ്‌നയ്ക്കു ബംഗളൂരുവിലും ഹൈദരാബാദിലും നല്ല സ്വാധീനം; നയതന്ത്ര ബാഗേജ് വഴി കൂടുതല്‍ സ്ഥലങ്ങളില്‍ സ്വര്‍ണം എത്തിച്ചുവെന്ന് വിവരം…

 

സ്വപ്‌ന സുരേഷ് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തിച്ചത് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി മാത്രമല്ലെന്ന് കണ്ടെത്തല്‍. ബംഗളൂരു,ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയും സ്വപ്‌ന നയതന്ത്ര ബാഗേജില്‍ സ്വര്‍ണം ഒളിച്ചിപ്പിച്ച് എത്തിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ബെംഗളൂരുവിലും ഹൈദരാബാദിലും ഇറക്കിയ ചില പാഴ്‌സലുകള്‍ റോഡ് മാര്‍ഗം കേരളത്തിലെത്തിച്ചുവെന്നും ഇതില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്നും സൂചന ലഭിച്ചതോടെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇതര സംസ്ഥാന ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തെന്നിന്ത്യ മുഴുവന്‍ കണ്ണികളുള്ള സ്വര്‍ണക്കടത്തു ശ്യംഖലയുടെ ഭാഗമാണ് സ്വപ്ന എന്നാണ് അന്വേഷകര്‍ക്കു ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഹൈദരാബാദും ബംഗളൂരുവും ഉള്‍പ്പെടും. കോണ്‍സുലേറ്റ് നിര്‍മാണത്തിന്റെ പേരിലായിരുന്നു ഹൈദരാബാദില്‍ ആദ്യം പാഴ്‌സലുകളെത്തിച്ചതെങ്കില്‍ പിന്നീട് സ്വപ്നയും സംഘവും അതിന്റെ മറവില്‍ വേറെയും പാഴ്‌സലുകളെത്തിച്ചു കേരളത്തിലേക്കു കൊണ്ടുവന്നു.

2018 മുതല്‍ സ്വപ്‌നയ്ക്ക് ബംഗളൂരുവില്‍ ഇടപാടുകളുണ്ടായിരുന്നുവെന്നും ചുരുങ്ങിയ സമയം കൊണ്ട് സ്വപ്‌ന കര്‍ണാടകത്തില്‍ രാഷ്ട്രീയ സ്വാധീനവും ഉറപ്പിച്ചു. ബംഗളൂരുവില്‍ നിന്ന് റോഡ്മാര്‍ഗം എത്തിച്ച പാഴ്‌സല്‍ തിരുവനന്തപുരത്തേക്കും മലപ്പുറത്തേക്കുമായിരുന്നു കൊണ്ടു പൊയ്‌ക്കൊണ്ടിരുന്നത്.

കോഴിക്കോട്ടു നിന്ന് അറസ്റ്റിലായ ചില പ്രതികളുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്തു നടന്ന ചില ദിവസങ്ങളിലേതു മാത്രം നശിപ്പിച്ചിരുന്നു. ഇതും എന്‍ഐഎ സംഘം പരിശോധിച്ചു. നശിപ്പിച്ച ഈ ദൃശ്യങ്ങള്‍ തിരിച്ചെടുത്തതില്‍ നിന്നു നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. സ്വപ്‌നയ്ക്കു നേരിട്ട് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

Related posts

Leave a Comment