തിരുവനന്തപുരം: എം. ശിവശങ്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്.
ഒരു സ്ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ നശിപ്പിച്ചതിലും ഇങ്ങനെയാക്കിയതിലും ശിവശങ്കറിന് വലിയ ഉത്തരവാദിത്വമുണ്ടെന്ന് സ്വപ്ന പറഞ്ഞു.
താൻ ഒരു ഇരയാണ്. എനിക്ക് അറിയാവുന്ന എല്ലാകാര്യങ്ങളും താൻ ആരോടും പറഞ്ഞിട്ടില്ല. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തിൽ എഴുതിയെങ്കിൽ മോശമാണ്.
ശിവശങ്കർ തന്റെ ജീവിതത്തിൽ സുപ്രധാന ഭാഗമായ ആളാണ്. സുപ്രധാന തീരുമാനങ്ങളെടുത്തത് ശിവശങ്കറിന്റെ നിർദേശപ്രകാരമാണ്.
ശിവശങ്കർ പറഞ്ഞത് അതേപടി കേട്ടാണ് മുന്നോട്ടുപോയതെന്നും ജൂലൈ അഞ്ച് വരെയുള്ള എല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന പറഞ്ഞു.
താൻ ചതിച്ചെന്ന് ശിവശങ്കർ പറയുമെന്ന് കരുതിയില്ല. തന്റെ വ്യക്തിത്വം ചോദ്യംചെയ്ത് ആരും ക്ലീൻ ചിറ്റ് നേടേണ്ട.
താൻ മാത്രം നല്ലത് എന്ന് വരുത്താൻ ശ്രമിക്കുന്നത് നല്ലതാണോ എന്നും സ്വപ്ന ചോദിച്ചു. ശിവശങ്കർ രചിച്ച അശ്വാത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സ്വപ്നയുടെ തുറന്നുപറച്ചിൽ.
അനധികൃത ഇടപാടുകൾ ശിവങ്കർ അറിഞ്ഞാണ്. യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകൾ ശിവശങ്കറിന് അറിയാം. അതിനാൽ ജോലി മാറാൻ നിർദേശിച്ചു.
ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ല. ഐ ഫോണുകള്‍ യൂണിടാക് സ്പോണ്സര് ചെയ്തായിരുന്നു.
അതിലൊന്ന് ശിവശങ്കറിന് നല്കാന് പറഞ്ഞതായിരുന്നു. അന്ന് അദ്ദേഹം അത് വാങ്ങിച്ചില്ല. പിന്നീട് അദ്ദേഹത്തിന് വീട്ടില്‍ വന്നപ്പോല് ഫോണ്‍ കൊടുത്തു. ജന്മദിനത്തില് ഫോണ്‍ മാത്രമല്ല ഒരുപാട് സാധങ്ങള്‍ കൊടുത്തിട്ടുണ്ട്.
ശിവശങ്കര്‍ എന്ന ഐഎഎസ് ഓഫീസറിന്റെ പ്രോട്ടോക്കോള്‍ തനിക്കറിയില്ലെന്നും സ്വപ്ന കൂട്ടിച്ചേർത്തു.