10 കോടിയുടെ മാനനഷ്ടം; സ്വ​പ്ന സു​രേ​ഷി​നെ​തി​രേ എം.വി. ഗോ​വി​ന്ദ​ന്‍ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യും


ക​ണ്ണൂ​ര്‍: ​സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​നെ​തി​രേ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ ഇന്ന് മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യും. ത​ളി​പ്പ​റ​മ്പ് കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യാ​ണ് ഹ​ര്‍​ജി ന​ല്‍​കു​ക.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് എ​തി​രാ​യ പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ വി​ജേ​ഷ് പി​ള്ള വ​ഴി ഗോ​വി​ന്ദ​ന്‍ 30 കോ​ടി വാ​ഗ്ദാ​നം ചെ​യ്‌​തെ​ന്നാ​യി​രു​ന്നു സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍.

ആ​രോ​പ​ണ​ത്തി​ന് പിന്നിൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും 10 കോ​ടി​ രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നു​മാ​ണ് മാ​ന​ന​ഷ്ട​ക്കേ​സി​ലെ ആ​വ​ശ്യം.

നേ​ര​ത്തെ, സ​മാ​ന സം​ഭ​വ​ത്തി​ല്‍ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് സ്വ​പ്‌​ന​യ്​ക്കെ​തി​രേ കേ​സെടു​ത്തി​രുന്നെ​ങ്കി​ലും ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണം ത​ട​ഞ്ഞു.

Related posts

Leave a Comment