സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദര്‍ശകയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സൂചന ലഭിച്ചു. ഈ വര്‍ഷം കുറഞ്ഞത് പത്തു തവണയെങ്കിലും സ്വപ്‌ന ക്ലിഫ്ഹൗസിലെത്തിയതായാണ് വിവരം.
ഇതില്‍ ജൂണില്‍ മാത്രം നാലു തവണ സ്വപ്‌ന ക്ലിഫ് ഹൗസില്‍ സന്ദര്‍ശനം നടത്തിയെന്നാണ് വിവരം. മൊബൈല്‍ ടവര്‍ ലൊക്കേഷനും ജിപിഎസ് ലൊക്കേഷനും പരിശോധിച്ചപ്പോഴാണ് ഈ വിവരം കണ്ടെത്തിയത്.
സ്വപ്നയ്ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും തന്റെ പക്കല്‍നിന്നു പലതവണ കടം വാങ്ങിയിരുന്നെന്നുമുള്ള എം. ശിവശങ്കറിന്റെ മൊഴി ഏറെ സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്.
അദ്ദേഹത്തെക്കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉന്നതരായ പലര്‍ക്കും സ്വപ്നയുമായി ബന്ധമുണ്ടായിരുന്നുവെന്ന നിഗമനവും ശക്തം. സ്വപ്‌നയുടെ ഔദ്യോഗിക-അനൗദ്യോഗിക യാത്രകളിലെല്ലാം നിയമസഭയിലെ ഒരു പ്രമുഖനും ഒപ്പമുണ്ടായിരുന്നതായും സൂചനയുണ്ട്.
സ്വപ്‌നയുടെ ഒപ്പം വിദേശ യാത്ര നടത്തിയവരില്‍ ശിവശങ്കര്‍ ഒഴികെയുള്ളവരില്‍ ആരുടെയും പേരുവിവരം പുറത്തു വന്നിട്ടില്ലെന്നത് ദുരൂഹതയുണര്‍ത്തുന്നു. അറബിയിലും ഇംഗ്ലീഷിലും ആശയവിനിമയം നടത്താനുള്ള സ്വപ്‌നയുടെ മികവ് ശിവശങ്കര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയെന്നും സൂചനയുണ്ട്.