പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പോലീസ് വലയത്തിൽ. സ്വപ്നയുടെ ഓഫീസും ഫ്ളാറ്റും കനത്ത പോലീസ് വലയത്തിലാണ്.
സ്വപ്നയുടെ സുരക്ഷ കണക്കിലെടുത്തെന്ന് പോലീസിനെ വിന്യസിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംശയനിഴലിലാക്കി, രണ്ടാം പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്കാണ് ഇടയാക്കിയത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസവും വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട വ്യക്തികളും അവരുടെ ഭാര്യയും മകളുമെല്ലാം സുഖമായി ജീവിക്കുന്നു.
കമലയായാലും വീണയായാലും എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചാണ് ഇപ്പോഴും കഴിയുന്നത്.
ഞാൻ മാത്രമാണ് ഇപ്പോഴും ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്നത്. 16 മാസം ജയിലിൽ കിടന്നു. വീടും ഭക്ഷണവുമില്ലാതെ വഴിയിൽ ഉപേക്ഷിക്കപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദൂതനായി ഷാജി കിരണ്‍ പാലക്കാട്ടെ തന്റെ ഓഫീസിലെത്തിയെന്നും കോടതിയിൽ രഹസ്യമൊഴി നല്‍കിയത് അഭിഭാഷകന്റെ നിര്ബന്ധപ്രകാരമാണെന്നു പറയാനും ആരോപണങ്ങളിൽനിന്നു പിന്മാറാനും സമ്മര്‍ദം ചെലുത്തിയെന്നും വ്യാഴാഴ്ച ഹൈക്കോടതിയില്‍ നൽകിയ ഹർജിയിൽ സ്വപ്ന സൂചിപ്പിച്ചിരുന്നു
. ഇതിന്റെ ശന്പ്ദരേഖകൾ ഇന്ന് മൂന്നിന് പുറത്തുവിടുമെന്നാണ് സ്വപ്നയുടെ അഭിഭാഷൻ അറിയിച്ചിരിക്കുന്നത്.