ചണ്ഡീഗഡ്: ലഹരി ഉപയോഗം തടയാന്‍ മകനെ ചങ്ങലയില്‍ ബന്ധിച്ച് മാതാപിതാക്കള്‍. പഞ്ചാബിലെ മോഗ ജില്ലയിലാണ് സംഭവം.
23കാരനായ യുവാവാവിന്റെ ലഹരി ഉപയോഗത്താൽ മാതാപിതാക്കള്‍ കഷ്ടപ്പെടുകയാണ്.
കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇയാള്‍ ലഹരിക്ക് അടിമയാണ്. ദിവസേന 800 രൂപയ്ക്ക് ഇയാള്‍ ലഹരി വസ്തുക്കള്‍ വാങ്ങുമെന്ന് മാതാപിതാക്കള്‍ പറയുന്നു.
ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ ലഭിക്കുന്ന പണം മുഴുവന്‍ മയക്കുമരുന്ന് വാങ്ങുവാനാണ് ചിലവഴിക്കുന്നത്.
പണം ഇല്ലാത്തപ്പോള്‍ ഇയാള്‍ വീട്ടില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ച് വിറ്റ് പണം കണ്ടെത്തും.
ചോദിക്കുമ്പോള്‍ പണം നല്‍കിയില്ലെങ്കില്‍ മകന് മര്‍ദിക്കാറുണ്ടെന്ന് യുവാവിന്റെ മാതാവ് പറഞ്ഞു.
ഇത്തരം പ്രവൃത്തികളില്‍ പൊറുതിമുട്ടിയാണ് മാതാപിതാക്കള്‍ മാതാപിതാക്കളെ മകനെ ചങ്ങലയില്‍ ബന്ധിച്ചത്.
കഴിഞ്ഞ എട്ട് ദിവസങ്ങളായി ഇയാളെ പൂട്ടിയിട്ടിരിക്കുകയാണ്. കൂടാതെ ലഹരി ഉപയോഗം നിര്‍ത്താന്‍ ചികിത്സയും നടത്തുന്നുണ്ട്.
തങ്ങളുടെ ഗ്രാമത്തില്‍ ലഹരി സുലഭമായി ലഭിക്കുമെന്നും ഇതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഈ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു.