മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വപ്ന സുരേഷിനെ കാണാനെത്തിയ ബന്ധുക്കൾക്ക് അധികൃതർ അനുമതി നിഷേധിച്ചു.
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കാണാൻ ഭർത്താവിനും മകൾക്കും അമ്മയ്ക്കും എൻഐഎ കോടതി അനുമതി നൽകിയിരുന്നു.
ഒരു മണിക്കൂർ സ്വപ്നയുമായി കൂടിക്കാഴ്ച നടത്താം. രണ്ടാഴ്ച കൂടുന്പോൾ ഒരു മണിക്കൂർ അനുവദിക്കണമെന്നും നിർദേശമുണ്ടായിരുന്നു.
കോടതി ഉത്തരവുമായി സ്വപ്നയുടെ ബന്ധുക്കൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയെങ്കിലും കാവൽ നിൽക്കുന്നവരും മെഡിക്കൽ കോളജ് അധികൃതരും സ്വപ്നയെ കാണാൻ ബന്ധുക്കളെ അനുവദിച്ചില്ല. ഇന്നു വീണ്ടും ഇവർ ആശുപത്രിയിലത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.
ജയില്‍ ഡിഐജി വന്നു; സ്വപ്നയെ ചോദ്യം ചെയ്തു
മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജയിൽ ഡിഐജി ആശുപത്രിയിലെത്തി കണ്ടു.
ആശുപത്രിയിൽ നിന്ന് സ്വപ്ന ഫോണ്‍ ചെയ്തുവെന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഡിഐജി സ്വപ്നയെ ചോദ്യം ചെയ്യാനെത്തിയതെന്നാണ് വിവരം.
ഫോണ്‍കോളുകളുടെ വിശദാംശങ്ങൾ എൻഐഎ കഴിഞ്ഞ ദിവസം സൈബർ സെൽ മുഖേന ശേഖരിച്ചിരുന്നു. ഇന്നലെ രാത്രിയാണ് ഡിഐജി എത്തിയത്.