കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ കോഫെപോസ ചുമത്തി. ഇതോടെ ഇരുവർക്കും ജാമ്യം ലഭിക്കാതെ ഒരു വർഷം വരെ തടവിൽ കഴിയേണ്ടിവരും.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന നിയമമായ കോഫെപോസ ചുമത്താൻ ആഭ്യന്തര സെക്രട്ടറി കസ്റ്റംസിന് അനുമതി നൽകി. കസ്റ്റംസ് ഇരുവരുടേയും അറസ്റ്റ് വീണ്ടും രേഖപ്പെടുത്തും.
സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങാനായി കൊച്ചി യൂണിറ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ കാക്കനാട് ജില്ലാ ജയിലിലെത്തി. സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയിൽ വാങ്ങുന്ന കസ്റ്റംസ് ഇവരെ സെൻട്രൽ ജയിലിലേക്ക് മാറ്റും.
കോഫേ പോസ നിയമപ്രകാരം സ്വർണക്കളളക്കടത്ത് കേസിലെ പ്രതികളെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കാം എന്ന് നേരത്തെ തന്നെ കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരുന്നു.