തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ ഐടി സെക്രട്ടറി എം. ശിവശങ്കരനെതിരേ നടപടിയെടുക്കാൻ സർക്കാർ നീക്കം. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ നിരപരാധിയാണെന്ന് തെളിയുംവരെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനും ഐടി വകുപ്പിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കാനുമാണ് നീക്കം നടക്കുന്നത്.
മുഖ്യമന്ത്രി ഐടി സെക്രട്ടറിയോട് വിശദീകരണവും തേടിയേക്കുമെന്നാണ് വിവരം. സ്വപ്നയ്ക്ക് ശിവശങ്കറുമായുള്ള അടുത്ത ബന്ധം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിലാണ് മുഖംരക്ഷിക്കാനുള്ള സർക്കാർ നീക്കം.
യുഎഇ കോണ്‍സുലേറ്റിലെ മുൻ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന ഇപ്പോൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു. സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് ഏതു സാഹചര്യത്തിലാണെന്നു തനിക്ക് കൃത്യമായി അറിയില്ലെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.