സിനിമകളിലെ രംഗങ്ങൾ ലീക്കാവുന്നത് ഇതാദ്യത്തെ സംഭവമല്ല. എന്നാൽ മാർച്ച 24ന് റിലീസാകാനിരിക്കുന്ന അനാർക്കലി ഓഫ് ആരായ്ക്കു സംഭവിച്ചിരിക്കുന്നത് സംവിധായകൻ ഭയന്നതിലും അപ്പുറമാണ്. അവിനാഷ് ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് അനാർക്കലി ഓഫ് ആരാ. സ്ത്രീപക്ഷ സിനിമയായ അനാർക്കലി സെൻസർ കഴിഞ്ഞ് റിലീസിനൊരുങ്ങുകയായിരുന്നു. എന്നാൽ ഉഡ്താ പഞ്ചാബുപോലെയുള്ള സിനിമകളുടെ സെൻസർ കോപ്പികൾ ലീക്കായിട്ടുള്ളപ്പോൾ തന്റെ സിനിമയ്ക്കും ആ അവസ്ഥ ഉണ്ടാകുമോ എന്ന് അവിനാഷ് ഭയന്നു. അദ്ദേഹം കരുതിയതിനും അപ്പുറമാണ് സംഭവിച്ചത്. ലീക്കായത് സിനിമയിൽ നിന്ന് സെൻസർ ബോർഡ് മുറിച്ചുമാറ്റിയരംഗങ്ങൾ. സ്വര ഭാസ്കറും പങ്കജ് ത്രിപാഠിയും തമ്മിൽ അടുത്തിടപഴകുന്ന സീനാണ് ഓണ്‍ലൈൻ വഴി ഇപ്പോൾ പ്രചരിക്കുന്നത്. ഇതു സംഭവിച്ചതെങ്ങനെയെന്നു തനിക്കറിയില്ലെന്നും അന്വേഷിക്കുമെന്നും സംവിധായകൻ അറിയിച്ചു.
ഒടുവിൽ സംഭവിച്ചത് സംവിധായകൻ ഭയന്നതിലും അപ്പുറം
