ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലും ശ്രദ്ധേയ സാന്നിദ്ധ്യമാണ് സ്വര ഭാസ്കര്‍. സാമൂഹിക വിഷയങ്ങളിലും അഭിപ്രായ പ്രകടനങ്ങളുമായി താരം സജീവമാണ്.
പലപ്പോഴും സ്വര ഭാസ്കര്‍ തന്റെ പ്രസ്താവനകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുമുണ്ട്.
അതേ സമയം തനിക്ക് സിനിമയില്‍ നിന്നും നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവത്തെക്കുറിച്ച് സ്വര ഭാസ്കര്‍ അടുത്തിടെ തുറന്നു പറഞ്ഞിരുന്നു.
താന്‍ ഒരു പ്രമുഖ സംവിധായകന് ആണെന്ന വ്യാജേന ബോളിവുഡിലെ ഒരു എക്സിക്യൂട്ടീവ് തന്നോട് മോശമായി പെരുമാറിയെന്നാണ് സ്വര വെളിപ്പെടുത്തിയത്.
ഇയാള്‍ തന്റെ വീട്ടിലെ അഡ്രസ് ചോദിച്ചു കൊണ്ടിരുന്നു. തന്റെ പിന്നാലെ നടന്ന് ശല്യം ചെയ്തു എന്നും തന്നെ ചുംബിക്കാന്‍ ശ്രമിച്ചുവെന്നും സ്വര ഭാസ്കര്‍ പറയുന്നു.
ഒരു പ്രമുഖ ദിന പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് സ്വര ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാന്‍ പോകാനായി എഴുന്നേറ്റപ്പോള്‍ അയാള്‍ എന്റെ ചെവിയില്‍ ഉമ്മ വെച്ചു. ഐ ലവ് യു ബേബി എന്നു പറഞ്ഞായിരുന്നു ഉമ്മ വെച്ചത്.
ഞാന്‍ മാറാന്‍ ശ്രമിച്ചപ്പോള്‍ അയാളുടെ വായ് നിറച്ചും എന്റെ മുടി. അങ്ങനെയുള്ള സംഭവങ്ങള്‍ നടക്കാറുണ്ട്.
അതെല്ലാം കാസ്റ്റിംഗ് കൗച്ചിന്റെ ഭാഗമാണല്ലോ എന്നാണ് സ്വര ഭാസ്കര്‍ പറഞ്ഞത്. അതേ സമയം തനിക്ക് നേരിടേണ്ടി വന്ന മറ്റൊരു അനുഭവവും സ്വര ഭാസ്കര്‍ മുമ്പ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
ഒരു സംവിധായകന് തന്നെ നിരന്തരം ശല്യം ചെയ്തുവെന്നാണ് സ്വര ഭാസ്കര്‍ പറഞ്ഞത്. അയാള്‍ പകല്‍ മുഴുവന്‍ എന്നെ പിന്തുടരും.
രാത്രി ഫോണ്‍ വിളിക്കും. സീന്‍ ചര്‍ച്ച ചെയ്യാനെന്ന് പറഞ്ഞ് റൂമിലേക്ക് വിളിക്കും. ചെല്ലുമ്പോള്‍ കാണുന്നത് മദ്യപിച്ചിരിക്കുന്ന അയാളെയാകും.
ആദ്യത്തെ ആഴ്ച തന്നെ അയാള്‍ പ്രണയത്തെക്കുറിച്ചും സെക്സിനെക്കുറിച്ചും വണ്‍ നൈറ്റ് സ്റ്റാന്റിനെക്കുറിച്ചും സംസാരിച്ച് തുടങ്ങി.
മദ്യപിച്ച് എന്റെ റൂമില്‍ വന്നു. എന്നോട് കെട്ടിപിടിക്കാന്‍ പറഞ്ഞു. അതൊക്കെ ഭയനകമാണെന്നും സ്വര പറയുന്നു.