വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ എപ്പോഴും മുന്‍നിരയില്‍ തന്നെയാണ്. അടുത്തിടെ നടി വാര്‍ത്തകളില്‍ ഇടം പിടിച്ചത് സ്വന്തം വസ്ത്രധാരണത്തിന്‍ഫെ പേരിലായിരുന്നു.
വീരേ ഡി വെഡ്ഡിങ് എന്ന തന്റെ പുതിയ സിനിമയുടെ പ്രചാരണപരിപാടികളില്‍ സംബന്ധിക്കാന്‍ ഗ്ലാമര്‍ വസ്ത്രം ധാരിച്ചായിരുന്നു നടി എത്തിയത്. വേദിയില്‍ വെച്ച് സ്വന്തം വസ്ത്രധാരണത്തില്‍ ആത്മവിശ്വാസമില്ലാതെ നടി പെരുമാറിയതും വലിയ വാര്‍ത്തയായി. ഇപ്പോഴിതാ ഇത്തരം വാര്‍ത്തകളോടുള്ള അമര്‍ഷം വെളിവാക്കിയിരിക്കുകയാണ് സ്വര.
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് നടി മാധ്യമങ്ങള്‍ക്ക് നേരെ പൊട്ടിത്തെറിച്ചത്.പത്രസമ്മേളനത്തിനായി ഇരുന്നതിനുശേഷം തന്റെ മാനേജരെ അടുത്തേക്ക് വിളിച്ച് നടി തന്റെ വസ്ത്രം ശരിയായിട്ടാണോ ഇരിക്കുന്നതെന്ന് നോക്കാന്‍ ആവശ്യപ്പെട്ടു. വസ്ത്രങ്ങള്‍ നേരെയല്ലെങ്കിലും ഇവര്‍ സൂം ചെയ്ത് ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്നും സ്വര പരിഹസിച്ചു. ‘അവളുടെ വസ്ത്രം തീരെ ചെറുതാണ് എന്നാല്‍ ക്യാമറയിലെ സൂം ലെന്‍സിന് വേഗത പോര എന്നിങ്ങനെയാണ് നിങ്ങളില്‍ പലരും മനസ്സില്‍ കരുതുന്നത്.
പിന്നീട് ഇത്തരം ചിത്രങ്ങള്‍ ഞെട്ടിക്കുന്ന വീഡിയോ , അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ എന്നൊക്കെ പറഞ്ഞ് നിങ്ങള്‍ പുറത്തുവിടും. പ്രസ് മീറ്റിലെത്തിയ ക്യാമറമാന്‍മാരെ നോക്കി നടി പറഞ്ഞു.ഇതു പോലെ എത്രവാര്‍ത്തകള്‍ നിങ്ങള്‍ ചെയ്തിട്ടുണ്ടെന്ന ചോദ്യത്തിന് ഇത് എന്റര്‍ടെയ്ന്‍മെന്റ് ഗണത്തില്‍ പെടുന്നവയാണെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ മറുപടി .
എന്റര്‍ടെയ്ന്‍മെന്റ് എന്നു പറഞ്ഞാല്‍ വൃത്തിക്കെട്ട തരം താണ വാര്‍ത്തകള്‍ എന്നല്ല അര്‍ത്ഥമെന്ന് നടി തിരിച്ചടിച്ചു. എന്തായാലും നടിയുടെ വാക്കുകള്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു.