ബാഹുബലി ഒമ്പത് തവണ കണ്ടു, ബാഹുബലി 2 എട്ട് തവണയും. കണ്ട് കണ്ട് ചിത്രത്തിലെ നായകൻ പ്രഭാസിനോട് പ്രണയം തോന്നി. പറയുന്നത് ബോളിവുഡ് താരം സ്വര ഭാസ്കറാണ്. ഹൈദരാബാദിൽ മാധ്യമപ്രവർത്തകരോടാണ് നടി തനിക്ക് പ്രഭാസിനോട് തോന്നിയ പ്രണയത്തെപ്പറ്റി വെളിപ്പെടുത്തിയത്.
സ്വര ഭാസ്കറിന്റെ പിതാവ് ആന്ധ്ര സ്വദേശിയാണ്. അതു കൊണ്ടുതന്നെ സ്വര തെലുങ്ക് സിനിമകള്‍ ധാരാളം കാണാറുണ്ട്. മാത്രമല്ല തെലുങ്ക് സിനിമകളില്‍ അഭിനയിക്കാനുള്ള തന്റെ താൽപ്പര്യവും നടി വെളിപ്പെടുത്തിയിരിക്കുകയാണ്. തെലുങ്കിൽ ഒരു മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയാണെന്നാണ് സ്വര ഭാസ്കർ പറയുന്നത്. ബാഹുബലി എന്ന സിനിമ പ്രഭാസ് എന്ന നടന് രാജ്യാന്തര പ്രശസ്തിയാണ് നേടിക്കൊടുത്തത്.