കൊച്ചി: കോഴിക്കോട് മുസ് ലിം ലീഗ് നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഡോ. ശശി തരൂർ എംപി നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരേ എം. സ്വരാജ്. കോഴിക്കോട് കടപ്പുറത്ത് മുസ് ലിം ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയെന്നാണ് സ്വരാജ് ആരോപിച്ചത്.
ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍നിന്ന് ഇസ്രയേലും ലീഗ് വേദിയില്‍നിന്നു തരൂരും പലസ്തീനെ ആക്രമിക്കുകയാണെന്ന് സ്വരാജ് കുറ്റപ്പെടുത്തി.
എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: “കോഴിക്കോട് കടപ്പുറത്ത് മുസ് ലിം ലീഗിന്റെ ചെലവില്‍ ഡോ. ശശി തരൂര്‍ ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയിരിക്കുന്നു.
രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും പലസ്തീന്റെ ഭാഗത്തുനിന്നുണ്ടായത് “ഭീകരവാദികളുടെ അക്രമ’മാണെന്ന് ശശി തരൂര്‍ ഉറപ്പിക്കുന്നു. ഒപ്പം ഇസ്രയേലിന്റേത് “മറുപടി’ യും ആണത്രെ …..! വാക്കുകള്‍ക്ക് അര്‍ഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം.
ഒക്ടോബര്‍ ഏഴാം തീയതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രയേല്‍ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാന്‍ കോണ്‍ഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെല്‍ അവീവില്‍നിന്ന് ഇസ്രയേലും കോഴിക്കോട്ടെ ലീഗ് വേദിയില്‍നിന്നു ശശി തരൂരും പലസ്തീനെ ആക്രമിക്കുമ്പോള്‍ മുസ് ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോല്പിച്ചതിന്റെ ആഹ്ലാദത്തിലാണ്.’- എം. സ്വരാജ്.