കർഷക സമരത്തെ പിന്തുണച്ചുകൊണ്ട് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
അതിൽ ഒരാളാണ് ബോളിവുഡ് നടി സ്വര ഭാസ്കർ. സമരത്തെ പിന്തുണച്ചതിന് ട്വിറ്ററിൽ ഒരാൾ നടിയെ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു.
എന്നാൽ തന്നെ വെല്ലുവിളിച്ചയാൾക്ക് നല്ല കിടിലൻ മറുപടി നൽകിയിരിക്കുകയാണ് താരം.
പ്രതിഷേധത്തിന് തിരികൊളുത്തിയ കാർഷിക ബില്ലുകളെക്കുറിച്ച് പരസ്യസംവാദത്തിനു തയാറാണോയെന്നാണ് വെല്ലുവിളിച്ചത്. ഇതിനാണ് താരം ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
എന്നെ ബോധിപ്പിക്കുന്നതിനു പകരം കർഷകരെ മനസിലാക്കിക്കൊടുക്ക് എന്നാണ് നടി ഇതിനു മറുപടിയായി ട്വീറ്റ് ചെയ്തത്.
എന്തിനാണ് കാർഷിക ബില്ലിനെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും എന്നെ ബോധ്യപ്പെടുത്തുന്നത്.കർഷകർക്കല്ലേ അത് ബോധ്യപ്പെടേണ്ടത്.
എന്തുകൊണ്ടാണ് പ്രതിഷേധം നടത്തുന്ന കർഷകരുമായി നിങ്ങൾ സംസാരിക്കാത്തത്? ഇതിനെക്കുറിച്ച് വ്യക്തവും കൃത്യവുമായ കാര്യങ്ങൾ നിങ്ങൾ കർഷകർക്ക് പറഞ്ഞുകൊടുക്കൂ’ എന്ന് നടി ട്വിറ്ററിലൂടെ വ്യക്തമാക്കി.