സ്വര്‍ണപ്രിയയുടെ തട്ടിപ്പുകള്‍ ബാങ്കിലെത്തുന്ന പാവങ്ങളോട്

തമിഴ്‌നാട്ടിലെ ദിണ്ഡുക്കല്‍ പഴനി മേഖലയിലെ വ്യാപാരസ്ഥാപന ഉടമകള്‍ക്കു വായ്പ നല്‍കാമെന്നുപറഞ്ഞ് പണംതട്ടിയ സംഭവത്തില്‍ വനിതാ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. അലഹബാദ് ബാങ്കിന്റെ പഴനി ബ്രാഞ്ച് മാനേജര്‍ സ്വര്‍ണപ്രിയ (37) ആണ് പോലീസ് പിടിയിലായത്.

കുണ്ടൈക്കുടി ആവടി പൊയ്കയില്‍ ആയുര്‍വേദ ആശുപത്രി നടത്തിവരുന്ന ചൊക്കലിംഗത്തില്‍നിന്ന് ആശുപത്രി വികസനത്തിനായി വായ്പ നല്‍കാമെന്നുപറഞ്ഞു പണം തട്ടിയെന്ന കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് മാനേജര്‍ സ്വര്‍ണപ്രിയ, ബാങ്ക് ജീവനക്കാരായ ഹരിഹരന്‍, രാജ എന്നിവര്‍ കുടുങ്ങിയത്. സഹായികളായ ഹരിഹരനും രാജയും ഒളിവിലാണ്.

Related posts