നാലു വയസുള്ള കുട്ടി ആന്റി എന്നു വിളിച്ചത് തന്നെ വളരെയധികം ദേഷ്യം പിടിപ്പിച്ചുവെന്ന് നടി സ്വര ഭാസ്കർ വെളിപ്പെടുത്തിയത് വിവാദമായി. സൺ ഓഫ് അബിഷ് എന്ന ഷോയിലാണ് സ്വര ഭാസ്കർ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ സ്വര ആകെ പുലിവാല് പിടിച്ചിരിക്കുകയാണ്.
ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് കുട്ടി സ്വരയെ ആന്റി എന്നു വിളിച്ചത്. ഇതു തന്നെ വല്ലാതെ ചൊടിപ്പിച്ചെങ്കിലും താൻ കുട്ടിയെ ശകാരിച്ചില്ലെന്ന് സ്വര പറയുന്നു. എന്നാൽ കുട്ടികൾ അടിസ്ഥാനപരമായി ചെകുത്താൻമാരാണെന്ന് സ്വര അഭിപ്രായപ്പെട്ടത് വൻവിവാദമായി.
സോഷ്യൽ മീഡിയ മുഴുവൻ സ്വരയ്ക്കെതിരെ തിരിഞ്ഞു. സ്വര ആന്റി എന്ന ഹാഷ് ടാഗുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എന്തായാലും നടിക്കെതിരെ ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം എന്ന എന്‍ജിഒ ബാലവകാശ കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.