ആദ്യമായി ഒരു സിനിമയുടെ തിരക്കഥ എന്റെ കൈയിൽ കിട്ടുന്നത് വാസന്തിയിലൂടെയാണ്.
പലയാവർത്തി ഞാൻ തിരക്കഥ വായിച്ചു. സംശയങ്ങൾ തോന്നുമ്പോൾ അപ്പോൾ തന്നെ സംവിധായകരോടു ചോദിച്ചു മനസിലാക്കി.
കണ്ണാടിക്കു മുൻപിൽ നിന്നു പലതവണ അഭിനയിച്ചു നോക്കി. ഇരുപ്പിലും നടപ്പിലും വാസന്തിയായി മാറണമെന്ന് അണിയറപ്രവർത്തകരുടെയും എന്റെയും വാശിയായിരുന്നു.
റിഹേഴ്സൽ വർക്ക്ഷോപ്പ് പോലും അതിനായി സംഘടിപ്പിച്ചു. ഓരോ ഭാഗങ്ങളും എന്നെക്കൊണ്ട് അഭിനയിപ്പിച്ചു.
ശരിയല്ലെന്നു തോന്നുന്നിടത്തു നിർത്തി വീണ്ടും വീണ്ടും അഭിനയിച്ചു. അതിനെല്ലാം ഫലം ലഭിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. –
സ്വാസിക