മലയാളികളുടെ പ്രിയ നടിയാണ് സ്വാസിക വിജയ്. മിനിസ്ക്രീന്‍,ബിഗ്സ്ക്രീന്‍ ഭേദമന്യേ മിന്നിത്തിളങ്ങുന്ന താരത്തിന് ആരാധകരേറെയാണ്.
വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ സ്വാസിക പിന്നീട് മിനി സ്ക്രീനിലൂം സജീവമാവുകയായിരുന്നു. പിന്നീട് സിനിമയില്‍ തിരികെയെത്തി താരമാവുകയും ചെയ്തു.
സ്വാസിക നായികയായി തീയ്യറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സിദ്ധാര്‍ത് ഭരതന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
സെന്‍സര്‍ബോര്‍ഡില്‍ നിന്നും എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തില്‍ നിരവധി ഇന്റിമേറ്റ് സീനുകളും ഉണ്ട്. അവ കൂടുതലും പ്രധാന വേഷങ്ങളില്‍ എത്തിയ അലന്സിയറുമായും റോഷന് മാത്യുവുമായും ഉള്ളതാണ്.
ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ…നമ്മള് മലയാളികള്‍ തന്നെ മറ്റ് ഭാഷയിലെ സിനിമകളിലെ സീനുകള്‍ കാണും. എന്നിട്ട് അവിടെ ഒന്നും പറയില്ല. പക്ഷേ മലയാള സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ പ്രശ്നമാണ്.
ഞാനൊന്നും ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ മുന്‍പ് ചെയ്യാത്തത് കൊണ്ട് ആളുകള്‍ കാണുമ്പോള്‍ ചിന്തിക്കുക എന്റെ അടുത്തു നിന്ന് ഇതൊന്നും പ്രതീക്ഷിച്ചില്ല എന്നാണ്.
ഇത്തരം കാര്യങ്ങളൊക്കെ വരും എന്ന് എനിക്കുറപ്പായിരുന്നു. അപ്പോള്‍ വരുന്നിടത്ത് വച്ച് കാണാം എന്ന് ഞാന്‍ ഉറപ്പിച്ചു. ആളുകളുടെ ചിന്താഗതിയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താനുണ്ട്.
ഒരു സിനിമയിലൂടെ അത് മാറ്റാന്‍ സാധിക്കില്ല. അത് ആളുകള്‍ മാറുക തന്നെ വേണം. ഞാന്‍ ഈ സിനിമയില്‍ ഇത് ചെയ്യുന്നത് ആ സിനിമയ്ക്ക് ആവശ്യമുള്ളത് കാരണമാണ്.
ഇനി അത്തരത്തിലുള്ള സീനുകള്‍ ഒഴിവാക്കിയാല്‍ ഈ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള സിനിമകളാണോ ഇറക്കുന്നത് എന്ന് ചോദിക്കും. മേക്കിങ് പോരാ എന്ന് പറയും.
അവിടെയും കുറ്റപ്പെടുത്തും.മറ്റ് ഭാഷകളില്‍ ചെയ്യുന്നത് നമ്മുടെ സംവിധായകരും മറ്റും ഇവിടെ പരീക്ഷിക്കുകയാണ്. മാറ്റങ്ങള്‍ വന്നില്ലെങ്കില്‍ മലയാള സിനിമ എപ്പോഴും ഒരേ പോലെ ആയിരിക്കും.
മലയാളം വൈകിയാണ് ഇത് ചെയ്യുന്നത്, ബാക്കിയുള്ള എല്ലാ ഇന്‍ഡസ്ട്രീസും ഇത് നേരത്തെ ചെയ്തു തുടങ്ങി. ഈ മാറ്റങ്ങള്‍ എല്ലാവരും അംഗീകരിക്കണം.
അല്ലാതെ നടി ചെയ്തത് മോശമായെന്നും നടന് ചെയ്തത് നല്ലത് ആണെന്നുമല്ല പറയേണ്ടത്. ഇത്തരത്തിലുള്ള ചിന്താഗതികള്‍ മാറ്റിക്കഴിഞ്ഞാല്‍ കൂടുതല്‍ നല്ല സിനിമകള്‍ തരാനുള്ള നല്ല കഴിവുള്ള സംവിധായകര്‍ നമുക്കിടയിലുണ്ട്.
അത്തരത്തിലുള്ള രംഗങ്ങളൊക്കെ ഞാന്‍ രണ്ടും കല്‍പ്പിച്ചത് ചെയ്തതാണ്. കാരണം ഒരുപാട് നാളുകളായി ഞാന്‍ ഒരു ക്യാരക്റ്ററിന് വേണ്ടി കാത്തിരിക്കുന്നു.
ഞാന്‍ കണ്ണടച്ച് ചെയ്ത കാര്യങ്ങളാണ് അതെല്ലാം. അതെല്ലാം നന്നായി ചെയ്തു. ഇതിനുവേണ്ടി ഞാന്‍ മനസ്സ് തയ്യാറാക്കി.
പിന്നെ ഏതു ദിവസം വന്നാലും ഇന്ന് ഇതാണോ ഷൂട്ട്, നാളെ അതാണോ ഷൂട്ട് എന്നൊക്കെ പറഞ്ഞപ്പോള്‍ എനിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. നാളെ വേറെ കിസ്സ് ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓക്കേ പറഞ്ഞു എന്നും സ്വാസിക വ്യക്തമാക്കുന്നു.