മലയാളത്തിലെ യുവ അഭിനേത്രികളില്‍ ശ്രദ്ധേയയാണ് സ്വാസിക. മിനിസ്ക്രീനിലൂടെ സിനിമയിലെത്തിയ താരം പിന്നീട് അവിടെ ചുവടുറപ്പിക്കുകയായിരുന്നു.
ബിലഹരി സംവിധാനം ചെയ്ത തുടരും, ഭയം എന്നീ മിനി സീരീസുകളില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട് താരം. സീരീസില്‍ മെയില്‍ ഷോവനിസ്റ്റായ ഭര്‍ത്താവാണ് സ്വാസികയുടെത്.
സീരീസിന്റെ രണ്ടാമത്തെ ഭാഗം ഇതിനോടകം തന്നെ സമൂഹമാധ്യമത്തില്‍ വൈറലായി. സമൂഹത്തില്‍ കണ്ട് വരുന്ന ടോക്സിക് ബന്ധങ്ങളെ കുറിച്ചാണ് സീരീസ് പറയുന്നത്.
അത്തരം ബന്ധങ്ങളെ കുറിച്ച്് സ്വാസിക തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഈ സീരീസിലൂടെ എന്തെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ സമൂഹത്തില്‍ കൊണ്ട് വരാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.
വിവാഹമോചനം തെറ്റല്ലെന്ന് പല സിനിമകളും പറയുന്നുണ്ടെങ്കിലും ഇപ്പോഴും നിരവധി സ്ത്രീകള്‍ ദുഷ്കരമായ വിവാഹ ബന്ധങ്ങളില്‍ തുടരുന്നു.
സമൂഹത്തെ പേടിച്ചിട്ടാണത്. അതിനാല്‍ വിവാഹ മോചനവും വിവാഹം പോലെ പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവര്ക്കും ഉണ്ടാവേണ്ടതെന്നും സ്വാസിക പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയുടെ അഭിമുഖത്തിലാണ് താരം ഇങ്ങനെ പ്രതികരിച്ചത്.
ഭര്‍തൃഗൃഹത്തില്‍ പീഡനം അനുഭവിക്കാനല്ല സ്ത്രീകളെ വിവാഹം ചെയ്ത് കൊടുക്കുന്നതെന്നും അത് കൊണ്ട് സമൂഹം എന്ത് പറഞ്ഞാലും തനിക്ക് ശരിയെന്ന് തോന്നുന്ന തീരുമാനം എടുക്കാന്‍ മാതാപിതാക്കള്‍ മക്കളെ പഠിപ്പിക്കണമെന്നും സ്വാസിക പറഞ്ഞു.
അങ്ങനെ ചെയ്യുമ്പോള്‍ സ്ത്രീകളെയും പുരുഷന്മാരെയും നിരാശയില്‍ നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കും സ്വാസിക പറയുന്നു.