നടി സ്വാസികയെ അറിയാത്തവര്‍ കുറവാണ്. കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രത്തില്‍ തേപ്പുകാരിയായി കുറച്ചു സീനുകളില്‍ മാത്രം വന്ന് കൈയ്യടി നേടിയ താരം. റിയാലിറ്റി ഷോകളിലൂടെ എത്തിയ സ്വാസികയുടെ കരിയര്‍ പക്ഷേ അത്രയൊന്നും തെളിച്ചമുള്ളതായിരുന്നില്ല തുടക്കത്തില്‍. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ പല രഹസ്യങ്ങളും പങ്കുവച്ചു.
സ്വാസികയുടെ അഭിനയ ജീവിതത്തിലെ തുടക്കം അത്രക്കും ശുഭം ഒന്നും അല്ലായിരുന്നു. തമിഴ് സിനിമയിലൂടെ തുടങ്ങിയ നടി മലയാളത്തില്‍ അയാളും ഞാനും തമ്മില്‍, പ്രഭുവിന്റെ മക്കള്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു, പക്ഷെ അതിന് ശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം സിനിമകള്‍ ഇലാതെ വീട്ടില്‍ തന്നെ, താന്‍ സിനിമ… സിനിമ എന്നു ജീവിതം ഒന്നും നേടാന്‍ ആകാതെ നിന്നപ്പോള്‍ കൂട്ടുകാര്‍ പഠനവും ജോലിയും എല്ലാം നേടി, വീട്ടില്‍ നിന്നും കുത്തുവാക്കുകള്‍ കൂടി ആയപ്പോള്‍ ഡിപ്രഷന് കൂടി മരിച്ചാലോ എന്നുവരെ ആലോചിച്ചു തുടങ്ങി. മരിക്കാന്‍ പല വഴികള്‍ ആലോചിച്ചു, വണ്ടി തട്ടി മരിച്ചാല്‍ മതി എന്ന് പോലും വിചാരിച്ചിട്ടുണ്ട്.
എന്നത്തെയും ലക്ഷ്യം സിനിമയായിരുന്നു. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നായിരുന്നു ആഗ്രഹം. തമിഴ് സിനിമയിലാണ് തുടങ്ങിയത്. ഒരു മാഗസിനില്‍ വന്ന ചിത്രം കണ്ടാണ് ‘വൈഗൈ’ എന്ന സിനിമയിലേക്ക് നായികയായി എത്തുന്നത്. നായകനും സംവിധായകനും ഒക്കെ നവാഗതരായിരുന്നു. ചിത്രത്തിന് ഭേദപ്പെട്ട വിജയം നേടാനായി. തുടര്‍ന്ന് തമിഴില്‍ മൂന്നു സിനിമകളിലായി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാനായി.
എന്നിട്ടും തുടര്‍ന്ന് കാര്യമായ അവസരങ്ങള്‍ തേടിയെത്തിയില്ല. പിന്നീട് മലയാളത്തില്‍ ചില വലിയ അവസരങ്ങള്‍ കിട്ടി. പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളില്‍ നല്ല കഥാപാത്രങ്ങളാണ് ചെയ്തത്. സിനിമകളും ശ്രദ്ധേയമായിരുന്നു. എന്നാല്‍ അതിനു ശേഷം നല്ല അവസരങ്ങള്‍ ലഭിച്ചില്ല. തുടര്‍ന്നുള്ള മൂന്നു വര്‍ഷത്തോളം നല്ലൊരു സിനിമ പോലും കിട്ടാതെ വന്നതോടെ താന്‍ ഡിപ്രഷന്റെ വക്കിലായെന്നും സ്വാസിക പറഞ്ഞു.
തിരിച്ചുവരവില്‍ കിട്ടാവുന്ന ഏറ്റവും നല്ല വേഷമായിരുന്നു കട്ടപ്പനയിലെ ഋതിക് റോഷന് എന്ന ചിത്രത്തില്‍ ലഭിച്ചത്. മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലഭിച്ച ഒരു നല്ല വേഷമാണിത്. പക്ഷേ, അതു കൊണ്ടുമാത്രം മുന്നോട്ടുള്ള കാര്യങ്ങളില്‍ എത്രമാത്രം മാറ്റം സംഭവിക്കുമെന്ന് പറയാറായിട്ടില്ല. പ്രതീക്ഷിക്കുന്ന മാറ്റങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. പക്ഷേ, അഭിനേത്രി എന്ന നിലയില്‍ പ്രേക്ഷകര്‍ക്കിടയില്‍ വളരെയധികം സ്വീകാര്യത ഈ ചിത്രം നേടിത്തന്നു. ആദ്യസിനിമ ചെയ്യുന്ന അതേ ഫീലോടുകൂടി തന്നെയാണ് ഈ ചിത്രത്തെയും സമീപിച്ചത്. ആ വേഷത്തില്‍ പൂര്‍ണ സംതൃപ്തയുമാണ്.
ഇപ്പോഴും പുറത്തുപോകുമ്പോള്‍ പലരും ‘ദാ തേപ്പുകാരി പോകുന്നു’ എന്നൊക്കെ പറഞ്ഞാണ് അടുത്തുവന്നു വിശേഷങ്ങള്‍ ചോദിക്കുന്നതും സെല്‍ഫിയെടുക്കുന്നതും. മിക്കവരുടെ ജീവിതത്തിലും ഏതെങ്കിലും ഒരിടത്തുെവച്ച് അങ്ങനെയൊരാള്‍ വന്നുപോയിട്ടുണ്ടാകും. തേപ്പുകാരി എന്ന പേര് കേള്‍ക്കുമ്പോള്‍ അതുകൊണ്ടുതന്നെ സന്തോഷമാണ്. പ്രേക്ഷകര്‍ എന്റെ കഥാപാത്രത്തെ സ്വീകരിച്ചു എന്നതിന്റെ തെളിവാണത്- സ്വാസിക പറയുന്നു.