ഒരു വാര്‍ത്തയുടെ പിന്നാലെ ഉള്ള ഓട്ടത്തിലാണ് എല്ലാവരും. എന്റെ വിവാഹം ഉറപ്പിച്ചു, നിശ്ചയം കഴിഞ്ഞു, പെണ്ണുകാണല്‍ കഴിഞ്ഞു എന്ന് തുടങ്ങിയ രീതിയിലാണ് വാര്‍ത്തകള്‍ വന്നത്.
സത്യത്തില്‍ അങ്ങനെയൊന്നും ഇല്ല. അത്തരമൊരു തീരുമാനം ഇനിയും എടുത്തിട്ടില്ല. പെട്ടെന്ന് ഒരു വിവാഹക്കാര്യം ഞങ്ങള്‍ ഫിക്സ് ചെയ്തിട്ടുമില്ല.
ഈ വ്യക്തിയുമായിട്ട്, അതായത് ബദ്രിനാഥുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ള പരിചയമാണ്. ഞങ്ങളൊരുമിച്ച് ഒരു സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.
പത്തു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഞങ്ങള്‍ ഒരുമിക്കുകയാണിപ്പോൾ. നിലവില്‍ ഒരു വെബ് സീരീസ് ഒരുമിച്ചു ചെയ്ത് കൊണ്ടിരിക്കുകയാണ്. ആ ഷൂട്ടിംഗ് സ്ഥലത്ത് വച്ചെടുത്ത ചിത്രമാണ് ഇത്.
ഈ പത്ത് വര്‍ഷമായിട്ടുള്ള പരിചയം, ഒരു സൗഹൃദ ബോണ്ടിങ്, ഒക്കെയാണ്. അല്ലെങ്കില്‍ ചില സുഹൃത് ബന്ധം ഒരു നോര്‍മല്‍ സൗഹൃദത്തിന് അപ്പുറം ഡീപ്പ് റിലേഷന്‍ പോലെ ആയിരിക്കും. അങ്ങനെ ഒരു വ്യക്തി എന്ന നിലയിലും നടനായും എനിക്ക് ഒരുപാട് പിന്തുണ നല്കുന്ന ആളാണ് ബദ്രി.
-സ്വാസിക