നടി സ്വാസികയും റോഷന് മാത്യുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് ചതുരം.
ഈ ചിത്രത്തിന്റെ പോസ്റ്റര് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇരുവരും തമ്മിലുള്ള പ്രണയ നിമിഷങ്ങളാണ് പോസ്റ്ററിലുണ്ടായിരുന്നത്.
എന്നാല് ഇതിനു പിന്നാലെ ഒരു വിഭാഗം ആളുകള് സ്വാസികയെ വിമര്ശിച്ച് രംഗത്തെത്തി. അത്തരത്തില് വന്ന ഒരു കമന്റിന് സ്വാസിക നല്കിയ മറുപടിയാണ് ഇപ്പോള് ശ്രദ്ധ നേടുന്നത്.
താരം പങ്കുവിച്ച പോസ്റ്റിന് താഴെ ‘ആണുങ്ങളെ മാത്രമാണോ സിനിമ ‘കാണിക്കുവാന്’ ഉദ്ദേശിക്കുന്നത് താങ്കളില് നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു ഒരു കമന്റ് എത്തിയത്.
ഇത് ശ്രദ്ധയില്പ്പെട്ടതോടെ സ്വാസിക ശക്തമായ ഭാഷയില് ഇതിന് മറുപടിയും നല്കി. സ്ത്രീകള്ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ എന്നാണ് താരം ചോദിച്ചത്.
അതെന്താ സ്ത്രീകള്ക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കില് സഹതാപം മാത്രം.
അഡല്സ് ഓണ്ലി എന്നു പറഞ്ഞാല് പ്രായപൂര്ത്തിയായവര് എന്നാണ് അര്ത്ഥം, അല്ലാതെ പ്രായപൂര്ത്തിയായ പുരുഷന്മാര് മാത്രം എന്നല്ല.
സ്ത്രീ പ്രേക്ഷകര്ക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററില് സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉള്ക്കൊള്ളാന് ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.- സ്വാസിക കുറിച്ചു.
ഇതേത്തുടര്ന്ന് നിരവധി പേരാണ് സ്വാസികയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
സിദ്ധാര്ത്ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം തിയറ്ററില് എത്തും. തിയതി വൈകാതെ അറിയിക്കുമെന്നും അണിയറ പ്രവര്ത്തകര് അറിയിച്ചു.
അലന്സിയര് ലെ ലോപസ്, ശാന്തി ബാലചന്ദ്രന് എന്നിവരും ചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിദ്ധാര്ത്ഥ് ഭരതന്, വിനോയ് തോമസ് എന്നിവര് ചേര്ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പ്രദീഷ് വര്മ്മയാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം. ഗ്രീന്വിച് എന്റര്ടെയ്ന്മെന്റിന്റെയും, യെല്ലോ ബേര്ഡ് പ്രൊഡക്ഷന്സിന്റെയും ബാനറില് വിനീത അജിത്, ജോര്ജ് സാന്റിയാഗോ, ജംനേഷ് തയ്യില്, സിദ്ധാര്ഥ് ഭരതന് എന്നിവര് ആണ് ചിത്രം നിര്മിക്കുന്നത്.