എല്ലാത്തിലും മാറ്റങ്ങള്‍ വരുന്ന, ചരിത്രം മാറ്റിയെഴുതുന്ന കാലമാണിത്. സ്ത്രീകഥാപാത്രങ്ങളെ പൊളിച്ചെഴുതുന്നു, പൊളിറ്റിക്കല്‍ കറക്ട്നെസ് നോക്കുന്നു. മൊത്തത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നാല്‍ മാറാത്തതാണ് സീരിയലില്‍ അഭിനയിക്കുന്നവര്‍ക്ക് സിനിമയില്‍ അവസരം നല്‍കാതിരിക്കുന്നത്.
പറയുന്ന കാരണം ദിവസവും കാണുന്നവരുടെ മുഖം സിനിമയില്‍ കാണുമ്പോള്‍ അതിനൊരു വാല്യൂ ഇല്ലെന്നതാണ്. അത് ഒന്ന് മാറ്റി ചിന്തിക്കണം. സീരിയിലും സിനിമയും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കുന്ന അവസ്ഥ വന്നാല്‍ നന്നായിരിക്കും. നല്ല കഴിവുള്ള അഭിനേതാക്കള്‍ ഒരുപാട് ഉണ്ട് സീരിയലുകളില്‍.
പ്രത്യേകിച്ചും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകള്‍. പക്ഷെ അവര്‍ക്കാര്‍ക്കും അവസരം കിട്ടുന്നില്ല. ഞാനും അനുഭവിച്ചതാണ്. സീരിയല്‍ പൂര്‍ണമായും നിര്‍ത്തണം, എന്ന് പറയുന്നുണ്ട് ഇപ്പോഴും. ശരിക്കും അതിന്റെ ആവശ്യമില്ല. സീരിയലും സിനിമയും ഒരുമിച്ച് കൊണ്ടു പോകാനുള്ള അവസരം കൊടുത്തല് മതി. ജനങ്ങള്‍ക്ക് അതൊരു പ്രശ്നമാകും എന്ന് തോന്നുന്നില്ല. സിനിമയിലുള്ളവരുടെ കാഴ്ച്ചപ്പാട് മാറണം. -സ്വാസിക