മലയാള സിനിമ സുരക്ഷിതത്വമുള്ള മേഖലയാണെന്ന് നടി സ്വാസിക വിജയ്. നോ പറയേണ്ടയിടത്ത് നമ്മള് നോ പറഞ്ഞാല്‍ പിന്നെ ആരും നമ്മുടെ അടുത്ത് വന്ന് ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ലെന്നും സ്വാസിക വ്യക്തമാക്കി.
ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു സ്വാസികയുടെ തുറന്നു പറച്ചില്. ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചുകൊണ്ടുപോയി റേപ്പ് ചെയ്യുന്നില്ല.
ഒരു മോശം അനുഭവം ഉണ്ടായാല്‍ ഡബ്ല്യുസിസി പോലുള്ളവരെ സമീപിക്കാതെ പോലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതിപ്പെട്ടു കൂടെയെന്നും സ്വാസിക ചോദിക്കുന്നു.
ഏതെങ്കിലും ഒരു സിനിമ സെറ്റില്‍നിന്ന് എനിക്ക് മോശമായി ഒരു അനുഭവമുണ്ടായിക്കഴിഞ്ഞാല്‍ അപ്പോള്‍ത്തന്നെ അവിടെ നിന്ന് പ്രതികരിച്ച്, ഈ ജോലി വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി വരുകയാണ് ചെയ്യുക.
നമ്മള് സ്ത്രീകള്‍ അതാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടത്. അതാണ് നമ്മള് ആര്‍ജിക്കേണ്ടതെന്നും സ്വാസിക പറഞ്ഞു.
നമുക്ക് നോ എന്ന് പറയേണ്ട സ്ഥലത്ത് നോ പറയുകതന്നെ ചെയ്യണം. ബുദ്ധിമുട്ടുകളെല്ലാം സഹിച്ച് ഒരു സിനിമ ചെയ്യുകയും നാല് വര്‍ഷം കഴിഞ്ഞ് മീ ടു എന്നൊക്കെ പറഞ്ഞ് വരുന്നതിനോട് ലോജിക്ക് തോന്നുന്നില്ല.
വേറൊരു സ്ഥലത്ത് അവസരം വരും എന്ന ആത്മവിശ്വാസത്തോടെ അവിടെ നിന്നിറങ്ങിപ്പോരുകയാണ് വേണ്ടത്.
ഡബ്ല്യുസിസി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്ന ചോദിച്ചാല്‍, അവരുടെ പ്രവര്‍ത്തനം എന്താണെന്ന് കൃത്യമായി എനിക്ക് അറിയില്ലെന്നേ പറയാന്‍ കഴിയൂ.
ഇപ്പോള്‍ ഡബ്ല്യുസിസി ആയിക്കോട്ടെ, ഏത് സ്ഥലത്തായാലും നമ്മള് ഒരു പരാതിയുമായി ചെന്നെന്ന് കരുതുക, ആ പരാതി കൊണ്ടുചെന്നാല്‍ ഉടനെ തന്നെ നീതി ലഭിക്കുന്നുണ്ടോയെന്നും സ്വാസിക ചോദിച്ചു.
അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് സിനിമാ ഇന്‍ഡസ്ട്രി. ഇവിടെ ആരും ആരെയും പിടിച്ചുകൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല.
നമുക്ക് നമ്മുടെ രക്ഷിതാക്കളെ കൊണ്ടു പോകാം, അസിസ്റ്റന്റ്സിനെ കൊണ്ടു പോകാം, ആരെ വേണമെങ്കിലും കൊണ്ടുപോകാം. ഇതിനൊക്കെയുള്ള ഒരു ഫ്രീഡം തരുന്നുണ്ട്.
ഇത്രയും സുരക്ഷിതമായ ഫീല്‍ഡില്‍ നിന്നു കൊണ്ടാണ് ചിലര്‍ ഇതുപോലെ പറയുന്നത്. ആ സമയത്ത് പ്രതികരിക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
നമ്മള് ലോക്ക് ചെയ്ത റൂം നമ്മള് തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല. ഞാന്‍ ലോക്ക് ചെയ്ത റൂം രാവിലെ മാത്രമേ തുറക്കൂ.
അസമയത്ത് വന്ന് ഒരാള്‍ വാതിലില്‍ മുട്ടിയാല്‍ നമ്മള് എന്തിനാണ് തുറന്നു കൊടുക്കുന്നത്. അവര്‍ക്ക് സംസാരിക്കാനും കള്ളു കുടിക്കാനും എന്തിനാണ് നമ്മളൊരു സ്ഥലം ഒരുക്കിക്കൊടുക്കുന്നതെന്നും സ്വാസിക ചോദിക്കുന്നു.