സീരിയലിലും സിനിമയിലും ഒരുപോലെ താരമായ അപൂര്‍വം നടിമാരില്‍ ഒരാളാണ് സ്വാസിക വിജയ്.
വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് നടി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും സ്വാസിക എത്തി.
അതിന് ശേഷം സീരിയല്‍ രംഗത്തേക്കും കൈവെച്ച താരം സീത എന്ന പരമ്പരയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്നെടുക്കുക ആയിരുന്നു. പിന്നീട് നിരവധി സിനിമകളിലൂടെ തിളങ്ങാനും താരത്തിനായി.
അതേ സമയം സിനിമയിലെ പാട്ട് രംഗത്തിനായി ഗ്ലാമറസ് പ്രകടനമോ വസ്ത്രധാരണമോ നടത്താന്‍ ഇഷ്ടമില്ലാത്തയാളാണ് താനെന്ന് തുറന്നു പറയുകയാണ് സ്വാസിക.
തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പുകളെക്കുറിച്ചും നടി വ്യക്തമാക്കുകയുണ്ടായി.അടുത്തിടെ ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു സ്വാസികയുടെ തുറന്നു പറച്ചില്.
നേരത്തെ ഇട്ടിമാണിയില്‍ ഒരു രംഗത്ത് സ്ലീവ്ലെസ് ഇടാനായി പറഞ്ഞിരുന്നു. ഞാനത് ഇടാറില്ലെന്നും അതില്‍ കംഫര്‍ട്ടല്ല എന്നുമായിരുന്നു പറഞ്ഞത്.
ഞാനെന്തെങ്കിലും പറഞ്ഞതിനെ ആളുകള്‍ തള്ളെന്ന് പറഞ്ഞ് ട്രോളുമ്പോള്‍ ഞാനെന്ത്് ചെയ്യാനാണ്. റസീന എന്ന് പറഞ്ഞൊരു ചേച്ചിയാണ് എനിക്ക് ഡയമണ്ട് റിംഗ് തന്നത്.
ഞാന്‍ പറഞ്ഞ അമ്മമാരും ചേച്ചിമാരുമൊക്കെ വിശേഷപ്പെട്ട ദിനങ്ങളില്‍ എനിക്ക് സാരി അയയ്ക്കാറുണ്ടായിരുന്നു. സീതയെന്ന പരമ്പരയില്‍ ഞാന്‍ സാരിയാണ് കൂടുതലും ഉപയോഗിച്ചിരുന്നത്.
അവര്‍ തരുന്ന സാരി സ്ക്രീനില്‍ കാണാനായാണ് അവരുടെ ആഗ്രഹം. അത് ഈ സീനില്‍ ഇടണം, ഫോട്ടോ എടുത്ത് അയച്ച് തരണമെന്നൊക്കെയാണ് പറയാറുള്ളത്.
അതാണ് അവരുടെ സന്തോഷം ഞാന്‍ പറയുന്നത് സത്യമാണ്. അങ്ങനെ ഒരുപാട് ഗിഫ്റ്റുകള്‍ കിട്ടുന്നുണ്ട്. ഉണ്ണി മുകുന്ദനെക്കുറിച്ചുള്ള ഗോസിപ്പ് കണ്ടാണ് കൂടുതലും ചിരിച്ചത്.
ലോക്ഡൗണ്‍ സമയത്ത് മഴ പെയ്തപ്പോള്‍ വാഴ ഒടിഞ്ഞുപോയ പോസ്റ്റിട്ടപ്പോള്‍ ഞാന്‍ അയ്യോ എന്നൊ മറ്റോ കമന്റ് ഇട്ടിരുന്നു.
സ്വാസികയ്ക്ക് കയറിച്ചെല്ലാനുള്ള വീട്ടിലെ വാഴ നശിച്ചു, സങ്കടം കൊണ്ട് പറഞ്ഞത് കേട്ടോ എന്നൊക്കെയായിരുന്നു ആളുകള്‍ പറഞ്ഞത്.
മാമാങ്കം കണ്ട് ഞാനെന്തോ പോസ്റ്റിട്ടപ്പോഴാണ് ആളുകള്‍ ഇതേക്കുറിച്ചൊക്കെ പറഞ്ഞ് തുടങ്ങിയത്. അതൊക്കെ കണ്ട് ഞാന്‍ കുറേ ചിരിച്ചു.
ഞാന്‍ ഉണ്ണിയോട് ആദ്യം സോറി പറഞ്ഞിരുന്നു. അതൊന്നും കുഴപ്പമില്ല, ഇതൊക്കെ ഉണ്ടാവുന്നത് ആണെന്നായിരുന്നു ഉണ്ണി പറഞ്ഞത്.
റെഡ് കാര്‍പ്പറ്റ് ഷോയില്‍ വന്നപ്പോള്‍ ശ്രീനാഥിന്റെ കല്യാണക്കാര്യം ആണ് പറഞ്ഞത്. അതും എന്റേതും കൂടി മിക്സാക്കി കുറേ കേട്ടു.
ആങ്കറെന്ന രീതിയില്‍ അയ്യോ ശ്രീനാഥ് കല്യാണം കഴിക്കാന്‍ പോവുകയാണോ, എനിക്ക് വിഷമം തോന്നുന്നുവെന്ന് പറഞ്ഞിരുന്നു.
അതുവെച്ചാണ് അവരങ്ങനെ എഴുതിയത് എന്നുമായിരുന്നു സ്വാസിക പറഞ്ഞത്. അതേ സമയം സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ചതുരം എന്ന സിനിമയാണ് സ്വാസികയുടേത് ആയി അവസാനം റിലീസ് ചെയ്ത സിനിമ.
ചിത്രത്തില്‍ ചൂടന്‍ വേഷത്തില്‍ ആയിരുന്നു നടി എത്തിയത്. മികച്ച അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രം കൂടിയായിരുന്നു നടിയുടേത്. നിരവധി ആളുകളാണ് നടിയുടെ ചതുരത്തിലെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്.