മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. സിനിമയിലും സീരിയലിലുമെല്ലാം നിറഞ്ഞു നില്ക്കുന്ന നടി. സിനിമയിലൂടെയായിരുന്നു സ്വാസിക ശ്രദ്ധ നേടുന്നത്.
എന്നാല്‍ സീരിയലിലേക്ക് എത്തിയതോടെ സ്വാസിക താരമായി മാറുകയായിരുന്നു. മികച്ചൊരു നര്‍ത്തകി കൂടിയാണ് സ്വാസിക.
ഇപ്പോഴിതാ തന്റെ വിവാഹവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് സ്വാസിക. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സ്വാസിക വിവാഹവാര്‍ത്ത പങ്കുവച്ചത്.
വിവാഹം ഉടനെ തന്നെയുണ്ടാകും. ചിലപ്പോള്‍ ഡിസംബറിലോ ജനുവരിയിലോ ഉണ്ടാകും. അങ്ങനെയാണ് എന്റെയൊരു നിഗമനം. കൊറോണയായത് കൊണ്ട് ഡിസംബറില്‍ തന്നെ വേണോ എന്നൊക്കെയാണ് ആലോചിക്കുന്നത്.
പ്രണയ വിവാഹമാണ്, കുറേ നാളത്തെ പ്രണയമാണ്. ഏകദേശം എട്ടൊമ്പത് വര്‍ഷത്തെ പ്രണയമാണ്. സെയിം ഫീല്‍ഡ് തന്നെയാണ്.
എന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളൊക്കെ ചികഞ്ഞാല്‍ മനസിലാക്കാവുന്നതേയുള്ളൂ. കല്യാണത്തിന്റെ ഒരുക്കങ്ങളൊന്നും നടക്കുന്നില്ല. ഒന്ന് രണ്ട് സിനികള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്.
അത് തീരണം. പിന്നെ ലോക്ഡൗണിന്റെ കാര്യത്തിലൊരു തീരുമാനം ആകണം. അച്ഛന് വിദേശത്താണ്. അദ്ദേഹം വരണം. നിശ്ചയവും ഇപ്പോള്‍ നടത്തുന്നില്ല.
എല്ലാം അച്ഛന് വന്നതിന് ശേഷം മാത്രമാണ്- സ്വാസിക പറയുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ തുടക്കം.
വൈഗൈ ആയിരുന്നു ആദ്യ സിനിമ. ഫിഡില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി.
ശ്രദ്ധിക്കപ്പെടുന്നത് കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെയാണ്. ദത്ത്പുത്രിയിലൂടെയാണ് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. സീതയിലൂടെ മിനിസ്ക്രീനിലെ സൂപ്പര്‍നായികയായി മാറുകയായിരുന്നു സ്വാസിക.