വാലന്റൈന്‍സ് ഡേ സ്പെഷല്‍ എപ്പിസോഡില്‍ ഗായകന് ശ്രീനാഥ് അതിഥിയായി വന്നു.
അയ്യോ, ഞാന്‍ എല്ലാവരെയും തേച്ചത് ശ്രീനാഥിനെ കല്യാണം കഴിക്കാനാണ്.
ഐഡിയ സ്റ്റാര്‍ സിംഗര്‍ മുതല്‍ എന്റെ ക്രഷ് ആണെന്ന് ഞാനൊരു തമാശയായി പറഞ്ഞിരുന്നു.
അത് വച്ചും കഥകള്‍ പ്രചരിച്ചു. ശ്രീനാഥിന്റെ വിവാഹം ഉറപ്പിച്ചെന്നും വീട്ടുകാരാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത് എന്നുമൊക്കെ ആ ഷോയില്‍ വ്യക്തമായി പറഞ്ഞിരുന്നു.
പക്ഷേ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ അത് കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണ്. ഇതൊക്കെ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യം എന്താണെന്ന് മനസിലാകുന്നില്ല.
സിനിമയില്‍ തേപ്പുകാരി എന്ന ഇമേജ് മാറിയോ എന്ന് എനിക്കറിയില്ല. അത് മാറണമെന്ന ആഗ്രഹമില്ല.
ഞാന്‍ ചെയ്തിട്ടുള്ള ഏത് കഥാപാത്രത്തെക്കാളും പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെന്ന കഥാപാത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷനിലെ തേപ്പുകാരി.
കുറച്ച് സീനുകളെ ഉള്ളുവെങ്കില്‍ പോലും എവിടെ ചെന്നാലും ആ കഥാപാത്രത്തിന്റെ പേരിലാണ് ഞാന്‍ അറിയപ്പെടുന്നത്.
അങ്ങനെ ആളുകള്‍ എന്നെ തേപ്പുകാരിയായി കാണുന്നതും ഇഷ്ടമാണ്.
-സ്വാസിക