ഡ​ബ്ല്യു​സി​സി​യി​ലെ ആ​ൾ​ക്കാ​ർ സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു​ണ്ട്: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ അ​വ​ർ​ക്കും ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റി​ന് ചെ​യ്ത് കൊ​ടു​ക്കാം; സ്വാസിക വിജയ്

ഡ​ബ്ല്യു​സി​സി​യി​ലെ ആ​ൾ​ക്കാ​രൊ​ക്കെ സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ അ​വ​ർ​ക്കും ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റി​ന് ചെ​യ്ത് കൊ​ടു​ക്കാ​മെ​ന്ന് സ്വാ​സി​ക വി​ജ​യ്. പ്രൊ​ഡ്യൂ​സ​ർ ത​ന്നെ ചെ​യ്യ​ണം എ​ന്ന് നി​ർ​ബ​ന്ധം ഇ​ല്ല. ഞാ​ൻ നാ​യി​ക​യാ​ണെ​ങ്കി​ൽ ഡ​ബി​ൾ ഡോ​ർ കാ​ര​വാ​നാ​യി​രി​ക്കും എ​നി​ക്ക് കി​ട്ടു​ക.

എ​നി​ക്ക് വേ​ണ​മെ​ങ്കി​ൽ ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്ക് ഡ്ര​സ് മാ​റാ​നും ബാ​ത്ത്റൂ​മി​ൽ പോ​കാ​നും സൗ​ക​ര്യം ചെ​യ്ത് കൊ​ടു​ക്കാം. അ​ത് തെ​റ്റ​ല്ല. പ​ക്ഷെ ഈ ​പ​റ​യു​ന്ന ആ​ർ​ട്ടി​സ്റ്റു​ക​ൾ അ​ത് ചെ​യ്യു​ന്ന​ത് ഞാ​നി​ത് വ​രെ ക​ണ്ടി​ട്ടി​ല്ല.

ഞാ​ൻ ക്യാ​ര​ക്‌​ട​ർ ആ​ർ​ട്ടി​സ്റ്റാ​യാ​ണ​ല്ലോ മി​ക്ക ലൊ​ക്കേ​ഷ​നി​ലും പോ​യ​ത്. അ​വി​ടെ എ​വി​ടെ​യും നാ​യി​ക ന​ടി​മാ​ർ വേ​റൊ​രു ന​ടി​യോ​ട് ഇ​വി​ടെ നി​ന്ന് ഡ്ര​സ് മാ​റി​ക്കോ, ബാ​ത്ത് റൂം ​ഉ​പ​യോ​ഗി​ച്ചോ​ളൂ എ​ന്ന് പ​റ​യു​ന്ന​ത് ഞാ​നി​തു​വ​രെ​യും ക​ണ്ടി​ട്ടി​ല്ല.

അ​തു​കൊ​ണ്ടാ​ണ് ഇ​വ​രു​ടെ സൗ​ക​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി മാ​ത്രം സം​സാ​രി​ക്കു​ന്ന​ത് പോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. ന​മു​ക്ക് ചെ​യ്യാ​ൻ പ​റ്റു​ന്ന​ത് ചെ​യ്ത് കൊ​ടു​ക്കു​ക. ന​മ്മു​ടെ കാ​ര​വാ​നി​ലേ​ക്ക് ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്ക് വ​രാ​ൻ പേ​ടി. നാ​യി​ക​യു​ടെ കാ​ര​വാ​നാ​ണ് അ​വി​ടെ ആ​രും പോ​ക​രു​തെ​ന്ന സം​സാ​ര​മാ​ണ് പു​റ​ത്തു​ന​ട​ക്കു​ന്ന​തെ​ന്ന് സ്വാ​സി​ക പ​റ​ഞ്ഞു.

Related posts

Leave a Comment