മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാസിക വിജയ്. ഏതാനും ദിവസം മുന്‍പായിരുന്നു സ്വാസികയുടേയും പ്രേം ജേക്കബിന്റേയും വിവാഹം. ഇരുവരുടേയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരുമിച്ച് സീരിയലുകള്‍ അഭിനയിച്ച് സുഹൃത്തുക്കള്‍ ആയവരാണ് രണ്ടാളും. അതോടെ ഇരുവരേയും ചേർത്ത് പല ഗോസിപ്പുകളും ഉണ്ടായെങ്കിലും, നല്ല സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും പ്രതികരിച്ചത്. എന്നാല്‍ അതിനുശേഷമാണ് ആ സൗഹൃദം പ്രണയമായി മാറിയത് എന്ന് സ്വാസിക പറഞ്ഞു.
ഇപ്പോഴിതാ കല്യാണം കഴിഞ്ഞുള്ള രാത്രി കസിൻസ് ഇവർക്ക് കൊടുത്ത പണിയാണ് വൈറലാകുന്നത്.’ഒരു ദിവസം മുഴുവന്‍ അവള് കാത്തിരുന്നപ്പോള്‍ ഞങ്ങള്‍ നല്കിയ ടാസ്ക്’ എന്ന് പറഞ്ഞ് നിശാന്ത് മേനോന് ആണ് വീഡിയോ പങ്കുവച്ചത്.
വീഡിയോയിൽ സ്വാസികയെ ഒരു മുറിയിൽ പൂട്ടിയിടുന്നു. ശേഷം മുറിയുടെ താക്കോൽ കസിൻസ് ഒളിപ്പിച്ചുവയ്ക്കുന്നത് കാണാം. ആ സമയത്ത് പ്രേമിനെ കൂട്ടികൊണ്ട് വന്ന് മുറിയുടെ താക്കോൽ കണ്ടുപിടിക്കാൻ ആവശ്യപ്പെടുന്നു. ദീർഘനേരത്തെ തെരച്ചിലിനൊടുവിൽ പ്രേം താക്കോൽ കണ്ട്പിടിക്കുന്നതും വീഡിയോയിലുണ്ട്. ‘ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് കുളമാക്കാന്‍ ശ്രമിയ്ക്കുന്ന കസിന്‍സ്’ എന്ന് പറഞ്ഞ് ഒരു വീഡിയോ സ്വാസിക സ്റ്റോറിയും ഇട്ടതോടെ സംഭവം വൈറലാവുകയായിരുന്നു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.