കോഴിക്കോട്: വർഗീയ പ്രസംഗം നടത്തിയ വിഎച്ച്പി നേതാവ് സാധ്വി സരസ്വതിക്കെതിരേ പോലീസ് കേസെടുത്തു. പ്രസംഗത്തിലൂടെ മതവികാരം വ്രണപ്പെടുത്തി സംഘർഷത്തിന് ആഹ്വാനം ചെയ്തതിനാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.
കാസർഗോഡ് ബദിയടുക്ക ഹിന്ദു സമാജോത്സവത്തിലെ പ്രസംഗത്തിലാണ് സാധ്വി സരസ്വതി വർഗീയ പരാമർശം നടത്തിയത്. ഹിന്ദുക്കൾ ആയുധമെടുത്തു വിപ്ലവം നടത്തിയാലെ മതം മുന്നോട്ടു പോകൂ. ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടണമെന്നുമാണ് സ്വാധി സരസ്വതി പ്രസംഗിച്ചത്.