സാധ്വി പ്രാചിയുടെ നാക്ക് വീണ്ടും തീതുപ്പി. വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെയാണ് ഇത്തവണ സാധ്വിയുടെ ആക്രമണം. സാക്കിര്‍ നായിക്കിന്റെ തല വെട്ടുന്നവര്‍ക്ക് താന്‍ 50 ലക്ഷം രൂപ പാരിതോഷികം നല്കുമെന്ന് സാധ്വി പ്രാചി പ്രഖ്യാപിച്ചു.സാധ്വിയുടെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍മീഡിയയില്‍ ഏറ്റുമുട്ടല്‍ തുടരുന്നുണ്ട്.
ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുവാണ് സാക്കീര്‍ എന്നാണ് സാധ്വിയുടെ വാദം. സാക്കീര്‍ നായിക്ക് പണ്ഡിതന്‍ ചമഞ്ഞു തീവ്രവാദം വളര്‍ത്തുകയാണ്. ആരെങ്കിലും സൗദി അറേബ്യയില്‍ പോകുന്നുണ്ടെങ്കില്‍ അയാളുടെ തല വെട്ടിയെടുത്ത് ഭാരതത്തില്‍ കൊണ്ട് വന്നാല്‍ താന്‍ 50 ലക്ഷം രൂപ നല്‍കുമെന്നാണ് സാധ്വി സ്വകാര്യ ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. നേരത്തെ മുസ്ലിം വിമുക്തഭാരതമാണ് ലക്ഷ്യമെന്ന സാധ്വിയുടെ പ്രസ്താവന വിവാദമായിരുന്നു.