സുബ്രഹ്മണ്യപുരം എന്ന സൂപ്പര്‍ഹിറ്റ് തമിഴ്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മനംകവര്‍ന്ന സുന്ദരിയാണ് സ്വാതി റെഡ്ഡി.
സുബ്രഹമണ്യപുരം എന്ന സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയിലേക്ക് എത്തിയ താരസുന്ദരിയാണ്
ഈ സിനിമയിലെ കണ്കള് ഇരണ്ടാല്‍ എന്ന ഒറ്റഗാന രംഗത്തിലൂടെ തന്നെ ആരാധകരുടെ മനസ്സിലേക്ക് കുടിയേറുകയായിരുന്നു സ്വാതി.
പിന്നീട് മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും സ്വാതിയ്ക്കായി.ആമേന്‍, നോര്‍ത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകള്‍ എന്നീ സിനിമകളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
ആമേന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലും താരം സുപരിചിതയായി മാറിയത്. ഫഹദ് നായകനായി വേഷമിട്ട ഈ ഹിറ്റ് ചിത്രത്തില്‍ ശോശന്ന എന്ന വേഷത്തിലൂടെ ആയിരുന്നു സ്വാതി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്.
പിന്നീട് നോര്‍ത്ത് 24 കാതത്തിലും മികച്ച വേഷത്തില്‍ സ്വാതി എത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള ഡബിള്‍ ബാരലിലും സ്വാതി ഒരു പ്രധാന വേഷത്തില്‍ എത്തി.
ജയസൂര്യ നായകനായി വേഷമിട്ട മലയാളം ചിത്രം തൃശൂര്‍ പൂരത്തിലും നായിക സ്വാതിയായിരുന്നു.
ആട് ഒരു ഭീകര ജീവിയാണെന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും സ്വാതി എത്തിയിരുന്നു. പിന്നണി ഗായികയായും സ്വാതി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
അതേ സമയം മലയാളികളുടെ ഈ പ്രിയപ്പെട്ട നടി വിവാഹ മോചിതയാകാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തു വരുന്നത്.
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് ഭര്‍ത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകള്‍ സ്വാതി റെഡ്ഡി നീക്കം ചെയ്തതോടെ യാണ് ഇരുവരും വേര്‍പിരിയലിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട് പ്രചരിക്കാന്‍ തുടങ്ങിയത്.
എന്നാല്‍ ഇക്കാര്യത്തില്‍ സ്വാതി റെഡ്ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2018ലായിരുന്നു പൈലറ്റ് ആയ വികാസ് വാസുവും സ്വാതിയും വിവാഹിതര്‍ ആയത്.
പക്ഷേ ഇതു പോലെ നേരത്തെയും സ്വാതി ഭര്‍ത്താവിന് ഒപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. സ്വാതി റെഡ്ഡി വിവാഹ മോചിതയാകുന്നു എന്ന വാര്‍ത്തയും വന്നു.
തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരുന്നു. ഭര്‍ത്താവിന് ഒപ്പമുളള ഫോട്ടോകള്‍ ആര്‍ക്കീവ് ആക്കിയതാണെന്ന് ആയിരുന്നു അന്ന് താരം പറഞ്ഞത്.
എന്നാല്‍ ആ പ്രതികരണം ആരാധകര്‍ക്ക് അത്ര തൃപ്തികരമായി തോന്നിയിരുന്നില്ല. എന്നാല്‍ ഇത്തവണ താരം വേര്‍പിരിയാന്‍ ഉറപ്പിച്ചു തന്നെയാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ തെലുങ്ക് നടിയും സൂപ്പര്‍താരം ചിരഞ്ജീവിയുടെ മരുമകളുമായ നിഹാരിക കൊനിഡേല വിവാഹബന്ധം അവസാനിപ്പിക്കുയാണെന്ന് പ്രഖ്യാപിച്ചിരുന്നു.