സുബ്രമണ്യപുരം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായികയായ സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റ് ആയ വികാസ് ആണ് വരൻ. നീണ്ടകാലത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.
2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചർ ആണ് സ്വാതിയുടെ ആദ്യചിത്രം. നോര്‍ത്ത് 24 കാതം, ആമേൻ എന്നീ മലയാള ചിത്രങ്ങളിലും സ്വാതി നായികയായി അഭിനയിച്ചിരുന്നു. മോസയിലെ കുതിര മീനുകൾ, ആട് ഒരു ഭീകരജീവിയാണ്, ഡബിൾ ബാരൽ തുടങ്ങിയ ചിത്രങ്ങളിലും സ്വാതി അഭിനയിച്ചു.
ഈ മാസം മുപ്പതിന് ഹൈദരാബാദിലാണ് വിവാഹം നടക്കുക. സെപ്റ്റംബർ രണ്ടാം തിയതി കൊച്ചിയില്‍ വിവാഹ സത്കാരം ഉണ്ടാകും.