ആ​രാ​ണ് നി​ങ്ങ​ൾ? എ​നി​ക്ക് ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഇ​ല്ല, ഇ​നി പു​തി​യ​തൊ​ന്ന് എ​ടു​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല! വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രേ തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സ്വാ​തി റെ​ഡ്ഢി

ത​ന്‍റെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ​ക്കെ​തി​രേ തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി സ്വാ​തി റെ​ഡ്ഢി. ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക് എ​ന്നി​വ​യി​ൽ ത​നി​ക്ക് അ​ക്കൗ​ണ്ട് ഇ​ല്ലെ​ന്നും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ മാ​ത്ര​മാ​ണ് അ​ക്കൗ​ണ്ടു​ള്ള​തെ​ന്നു​മാ​ണ് സ്വാ​തി പ​റ​യു​ന്ന​ത്. ത​ന്‍റെ പേ​രി​ൽ ആ​രാ​ണ് ട്വീ​റ്റ് ചെ​യ്യു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ലെ​ന്നാ​ണ് സ്വാ​തി പ​റ​യു​ന്ന​ത്.

എ​നി​ക്ക് ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഇ​ല്ല, ഇ​നി പു​തി​യ​തൊ​ന്ന് എ​ടു​ക്കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. 2011 വ​രെ ഒ​രു ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തു​മി​ല്ല. എ​നി​ക്ക് ഒ​രു ഫേ​സ്ബു​ക്ക് പേ​ജു​ണ്ട്. അ​ത് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് മ​റ്റൊ​രാ​ളാ​ണ്.

ഇ​പ്പോ​ൾ അ​ത് തി​ക​ച്ചും നി​ഷ്ക്രി​യ​വു​മാ​ണ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ മാ​ത്ര​മാ​ണ് അ​ക്കൗ​ണ്ട് ഉ​ള്ള​ത്. വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ എ​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​വ​ർ​ക്ക് ന​ന്ദി.

ഈ ​അ​ക്കൗ​ണ്ടു​ക​ളി​ൽ ഇ​ട​യ്ക്കി​ടെ ആ​രോ വ​രി​ക​യും പോ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ആ​രാ​ണ് നി​ങ്ങ​ൾ? ഇ​ത് ഗൗ​ര​വ​ക​ര​മാ​യി എ​ടു​ക്കേ​ണ്ട ഒ​രു വി​ഷ​യ​മ​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. വീ​ട്ടി​ലി​രി​ക്കു​ന്ന ഞാ​ൻ ഈ ​വ്യാ​ജ·ാ​രെ കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്.

എ​നി​ക്ക് പോ​ലും ഓ​ണ്‍​ലൈ​നി​ൽ ചെ​ല​വ​ഴി​ക്കാ​ൻ ആ​വ​ശ്യ​ത്തി​ന് സ​മ​യം ല​ഭി​ക്കു​ന്നി​ല്ല, അ​പ്പോ​ൾ എ​ന്‍റെ പേ​രി​ലു​ള്ള അ​ക്കൗ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ നി​ങ്ങ​ൾ​ക്ക് എ​വി​ടെ നി​ന്നാ​ണ് സ​മ​യം ല​ഭി​ക്കു​ന്ന​ത്. വ്യാ​ജ പ്രൊ​ഫൈ​ൽ, വ്യാ​ജ​വാ​ർ​ത്ത​ക​ൾ, വ്യാ​ജ പോ​സ്റ്റു​ക​ൾ, വ്യാ​ജ​മാ​യ റി​ലേ​ഷ​ൻ​ഷി​പ്പ് സ്റ്റാ​റ്റ​സു​ക​ൽ, വ്യാ​ജ ചി​ത്ര​ങ്ങ​ൾ, വ്യാ​ജ​മാ​യ പോ​സി​റ്റീ​വ് എ​ന​ർ​ജി.

എ​ന്നെ 1990 ക​ളി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​പോ​കൂ. അ​ന്ന് ലാ​ൻ​ഡ്ലൈ​ൻ ഫോ​ണു​ക​ൾ ന​ല്ല ശ​ബ്ദ നി​ല​വാ​ര​ത്തി​ലു​ള്ള ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തി​യി​രു​ന്നു, അ​ന്നൊ​ക്കെ ഒ​രു ചാ​റ്റ​ൽ മ​ഴ വ​ന്നാ​ൽ വൈ​ദ്യു​തി പോ​കു​മാ​യി​രു​ന്നു, ഐ​സ്ക്രീ​മും എ​ഗ് പ​ഫ്സും ദൂ​ര​ദ​ർ​ശ​നി​ലെ പ​രി​പാ​ടി​ക​ളു​മെ​ല്ലാം ന​മു​ക്ക് കൂ​ടു​ത​ൽ ഉ​ൻ​മേ​ഷം ന​ൽ​കി​യി​രു​ന്നു- സ്വാ​തി കു​റി​ക്കു​ന്നു.

മു​ന്പു സ്വാ​തി വി​വാ​ഹ മോ​ച​ന​ത്തി​നൊ​രു​ങ്ങു​ന്നു എ​ന്ന് വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ​യും താ​രം രം​ഗ​ത്തു​വ​ന്നി​രു​ന്നു. ഭ​ർ​ത്താ​വ് വി​കാ​സി​നൊ​പ്പ​മു​ള​ള ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ നി​ന്നു നീ​ക്കം ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ന​ടി​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്.

ഇ​തി​ന് മ​റു​പ​ടി​യാ​യി ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ന​ടി എ​ത്തി​യ​ത്. ഭ​ർ​ത്താ​വി​നൊ​പ്പ​മു​ള​ള ചി​ത്ര​ങ്ങ​ൾ ആ​ർ​കൈ​വ് ചെ​യ്ത് വെ​ച്ച​താ​യി​രു​ന്നു സ്വാ​തി.

Related posts

Leave a Comment