സമ്പന്നരാകാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്. കഠിനാധ്വാനം ചെയ്ത് പണം സമ്പാദിച്ച് ആഡംബര ജിവിതം നയിക്കുക എന്നത് ആളുകളുടെ സ്വപ്നമാണ്. ഓഫീസിൽ ജോലി ചെയ്യുന്നതിനു പുറമേ, ചിലർ തങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനായി സൈഡ് ബിസിനസുകളും ചെയ്യാറുണ്ട്.
ഇതിൽ നിന്നും വ്യത്യസ്തമായി പണവുമായി ബന്ധപ്പെട്ട ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു സ്ത്രീ അവരുടെ വീട് വൃത്തിയാക്കുകയാണ് വീഡിയോയിൽ. എന്നാൽ മാലിന്യത്തിന് പകരം പണമാണ് വീടിനുള്ളിൽ അലക്ഷ്യമായി കിടക്കുന്നത്. വൃത്തിയാക്കിയ ശേഷം അവൾ ഈ നോട്ടുകൾ ചവറ്റുകുട്ടയിൽ ഇടുമെന്ന് തോന്നുന്നു.
@mrs.good.lucky എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിന്റെ സോഷ്യൽ മീഡിയ വ്ലോഗറായ അനസ്താസിയ ബൽവനോവിച്ച് ആണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലത്ത് കിടക്കുന്ന നോട്ടുകൾ ശേഖരിക്കുന്നതിനുപകരം അവർ അത് മാറ്റുകയാണ് ചെയ്യുന്നത്.
ഇതുവരെ ഏകദേശം 7 ലക്ഷം വ്യൂസ് ലഭിച്ച അനസ്താസിയയുടെ വീഡിയോ രണ്ടായിരത്തിലധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് 12,000-ലധികം ഷെയറുകളും 2000 ആവേശകരമായ കമന്റുകളും ലഭിച്ചു.
‘ശുചീകരണത്തിൽ ഈ സ്ത്രീ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുക്കുമ്പോൾ, ഈ ഒരു പ്രശ്നം എൻ്റെ സ്വന്തം ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു, ഇത്രയും പണം അവൾക്ക് തൂത്തുവാരാൻ അറിയില്ല, എൻ്റെ ജീവിതത്തിൽ ഈ പ്രശ്നം മാത്രമേ എനിക്ക് ആവശ്യമുള്ളൂ” എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.