തന്റെ ടിക് ടോക് അക്കൗണ്ട് പാക്കിസ്ഥാനില്‍ നിരോധിച്ചതിന് പകരംവീട്ടി മിയ ഖലീഫ. അടുത്തിടെയാണ് മുന്‍ പോണ് താരവും ഇപ്പോള്‍ മോഡലുമായ മിയ ഖലീഫയുടെ ടിക്ടോക്ക് അക്കൗണ്ട് പാക്കിസ്ഥാന് നിരോധിച്ചത്.
മിയക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു രാജ്യമാണ് പാക്കിസ്ഥാന്. എന്നാല്‍ മിയ യുവാക്കളെ വഴിതെറ്റിക്കുന്നു എന്നും മറ്റ് ആരോപിച്ച് നിരവധിപ്പേര്‍ അവര്‍ക്കെതിരെ അവിടെ രംഗത്തുണ്ട്.
എന്തായാലും പാക്കിസ്ഥാന്റെ നടപടി മിയയ്ക്ക് ഒട്ടും പിടിച്ചില്ല.നിരവധി ആരാധകരെയാണ് ടിക്ടോക്കില്‍ അവര്‍ക്ക് നഷ്ടമായത്. എന്നാല്‍ ഇതു കൊണ്ടൊന്നും തളരാന്‍ മിയ ഒരുക്കമായിരുന്നില്ല.
പുതിയ വിഡിയോകളെല്ലാം ഇനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുമെന്നാണ് മിയ ട്വിറ്ററിലൂടെത്തന്നെ അറിയിച്ചിരിക്കുന്നത്. ഈ ട്വിറ്റര്‍ പോസ്റ്റിന് അടിയില്‍ നിരവധി രസകരമായ മറുപടികളും ഉണ്ട്.
വിപിഎന്‍ എടുത്തിട്ടായാലും ഞങ്ങള്‍ മിയയുടെ അക്കൗണ്ടില്‍ എത്തും എന്നത് മുതല്‍ പാകിസ്ഥാന് സര്‍ക്കാറിനെതിരെയുള്ള രോഷവും ചിലര്‍ പ്രകടിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാനിലും ചൈനീസ് ആപ്പായ ടിക്ടോക്കിന് വിലക്ക് വന്നിരുന്നു.
അശ്ലീല ഉള്ളടക്കത്തിന്റെ പേരിലായിരുന്നു ഇത്. എന്നാല്‍ ഇത് കഴിഞ്ഞ മാസം പിന്‍വലിച്ചു. ചൈനീസ് സമ്മര്‍ദ്ദമാണ് ഇതിന് കാരണം എന്നാണ് റിപ്പോര്‍ട്ട്. പക്ഷെ മിയ ഖലീഫയുടെ അക്കൗണ്ട് പാക്കിസ്ഥാനില്‍ നിരോധിക്കുകയും ചെയ്തു.
അതേ സമയം അശ്ലീല ഉള്ളടക്കവും ഇപ്പോള്‍ പറയുന്ന പോളിസി ലംഘനവും ഒന്നുമല്ല മിയയെ വിലക്കിയത് എന്നാണ് സൂചന.
അടുത്തിടെ പലസ്തീന്-ഇസ്രയേല്‍ വിഷയത്തില്‍ പലസ്തീനെതിരായി പ്രതികരിച്ചതിനാലാണ് പാക്കിസ്ഥാനില്‍ മിയയുടെ അക്കൗണ്ട് വിലക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്തുവന്നാലും തന്റെ വീഡിയോകള്‍ പാകിസ്ഥാനില്‍ കാണിക്കും എന്ന നിലപാടിലാണ് മിയ. ടിക്ടോക്കില്‍ 2.21 കോടിയിലധികം ഫോളോവേഴ്സ് മിയയ്ക്കുണ്ട്.