എന്റെ അമ്മാമ്മ (അമ്മയുടെ മൂത്ത ജേഷ്ഠന്) എംപി നാരായണമേനോന് ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി.
ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം എല്ലാമായിരുന്നു അമ്മാമ്മ. അദ്ദേഹം ഒരു സൈനികനായിരുന്നു.
ഞങ്ങളുടെ കൂട്ടുകുടുംബത്തിന്റെ നെടുംതൂണായിരുന്നു. സ്ത്രീകളുടെ ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും സ്വാശ്രയത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം എന്നോട് പറയുമായിരുന്നു.
നീ ഒരു പെണ്‍കുട്ടിയായത് കെണ്ട് നീ വീട്ടില്‍ ഇരിക്കണമെന്ന് അര്‍ഥമില്ല. നിനക്ക് നിന്റെ കരിയര്‍, പണം, സ്വന്തമായൊരു നിലപാട്,അഭിപ്രായം എന്നിവ ഉണ്ടാകേണ്ടതുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു.
-ശ്വേത മേനോന്