മോഡലിംഗില്‍നിന്ന് സിനിമയിലേക്ക് എത്തിയ ശ്വേത മലയാളത്തില്‍ ഗ്ലാമറസ് വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി സിനിമയിലുണ്ട് ശ്വേത. 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.
അതിനുശേഷം ഹിന്ദിയിലൊക്കെ സജീവമായ താരം പിന്നീട് മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
രതിനിര്‍വേദം, കളിമണ്ണ് തുടങ്ങിയവയാണ് ശ്വേതയുടെ ഏറ്റവും ശ്രദ്ധനേടിയ സിനിമകള്‍. ഇപ്പോഴിതാ, ഒരു ചെറിയ ഇടവേളയ്ക്കുശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ശ്വേത മേനോന്.
ഏറെ നാളുകള്‍ക്ക് ശേഷം നിത്യ ദാസ് തിരിച്ചെത്തുന്ന പള്ളിമണിയിലാണ് ശ്വേതയും പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്നത്.
ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് പള്ളിമണി. അതിനിടെ, ശ്വേത ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണിപ്പോൾ.
എനിക്കെന്റെ ഭര്‍ത്താവിന്റെ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്. എന്നെ പൂര്‍ണമായും പിന്തുണയ്ക്കുന്ന ആളാണ് അദ്ദേഹം. അക്കാര്യത്തില്‍ ഞാന്‍ വളരെ ഭാഗ്യവതിയും ആണ്.
എന്നെ എന്റെ അച്ഛനും അമ്മയും ലാളിച്ചതിന്റെ ഇരട്ടിയാണ് അദ്ദേഹം എന്നെ ലാളിക്കുന്നത്. എനിക്ക് എന്ത് ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ട്.
അത് മിസ് യൂസ് ചെയ്യാന്‍ പാടില്ല. ഭര്‍ത്താവ് സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് പറഞ്ഞ് എല്ലാ ഉത്തരവാദിത്വങ്ങളും അദ്ദേഹത്തിന്റെ തലയിലിട്ട് പോകാന്‍ നമുക്ക് ആകില്ല.
നമുക്കും നമ്മുടേതായ ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. ഞാന്‍ അമ്മയാണ് ഭാര്യയാണ് മകളാണ്. സ്വാതന്ത്ര്യം മിസ് യൂസ് ചെയ്യാന്‍ ഞാന്‍ നിക്കാറില്ല.
ഞാന്‍ മടി പിടിച്ച് ഇരിക്കുന്പോള് ഒരു കോഫി ഇട്ടു തരാമോ എന്ന് ചോദിച്ചാല്‍ ഉറപ്പായും കൊണ്ട് തരുന്ന ആളാണ് അദ്ദേഹം. ഗര്‍ഭിണി ആയിരുന്നപ്പോള്‍ ശ്രീ എന്നെ അത്രയും നോക്കിയിട്ടുണ്ട്.
എനിക്ക് എന്തൊക്കെ വേണമായിരുന്നോ അതെല്ലാം ഉണ്ടാക്കി തന്നിട്ടുണ്ട്. നാടന്‍ വിഭവങ്ങള്‍ ആയിരുന്നു ശ്രീ ചെയ്തത് എല്ലാം. ടിപ്പിക്കല്‍ നാടന്‍ സദ്യ ഉണ്ടാക്കി തരാനൊക്കെ ശ്രീക്ക് അറിയാം.
രണ്ടുദിവസം ശ്രീ കുക്ക് ചെയ്താല്‍ അടുത്ത രണ്ടുദിവസം ഞാന്‍ കുക്ക് ചെയ്യും. രണ്ടുദിവസം ശ്രീ പാത്രം കഴുകിയാല്‍ പിന്നത്തെ ദിവസങ്ങള്‍ ഞാന്‍ ചെയ്യും.
ഒരു ഗീവ് ആന്‍ഡ് ടേക്ക് പോളിസിയാണ് ഞങ്ങള്‍ ഫോളോ ചെയ്യുന്നത്- ശ്വേത മേനോന് പറഞ്ഞു.