ഷെന്‍ചെന്‍(ചൈന): നിലവിലെ ചാമ്പ്യന്‍ എലീന സ്വിറ്റോലിന ഡബ്ല്യുടിഎ ടെന്നീസ് സെമി ഫൈനലില്‍. സീസണിലെ അവസാന ടൂര്‍ണമെന്റില്‍ സ്വിറ്റോലിന നേരിട്ടുള്ള സെറ്റുകള്‍ക്ക് സിമോണ ഹാലെപ്പിനെ തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്.
ഒരു മണിക്കൂര്‍ 39 മിനിറ്റ് നീണ്ട മത്സരത്തില്‍ ലോക എട്ടാം നമ്പര്‍ താരം 7-5, 6-3നാണ് ഹാലെപ്പിനെ തകര്‍ത്തത്. പര്‍പ്പിള്‍ ഗ്രൂപ്പിലെ ആദ്യമത്സരത്തില്‍ സ്വിറ്റോലിന ലോക രണ്ടാം നമ്പര്‍ കരോളിന പ്ലീഷ്കോവയെ തോല്‍പ്പിച്ചിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ താരമായി സ്വിറ്റോലിന.