തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവമായിരുന്നു നടി ശ്വേതാബസുവിനെ അനാശാസ്യക്കേസില്‍ പിടിച്ചത്. സെക്സ് റാക്കറ്റിന്റെ പേരില്‍ റെയ്ഡില്‍ പിടിക്കപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ ശ്വേതയുടെ കരിയര്‍ തന്നെ അന്ന് ഏറെക്കുറെ അവസാനിച്ച മട്ടായിരുന്നു.
എന്നാല്‍ വിവാദങ്ങള്‍ക്കും ഗോസിപ്പ് കോളങ്ങളുടെ വേട്ടയാടലുകള്‍ക്കും ശേഷം ശ്വേത സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നു. മിനിസ്ക്രീനിലൂടെ തിരിച്ചു വന്ന് വിവാദങ്ങളോട് മറുപടി പറഞ്ഞ താരം ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും സുപ്രധാന തീരുമാനവും എടുത്തിരിക്കുന്നു. തന്റെ ജീവിതപങ്കാളി ആരാണെന്ന വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുയാണ് ശ്വേത
പ്രശസ്ത ഡോക്യുമെന്ററി സംവിധായകനായ രോഹിത് മിറ്റാല്‍ ആണ് ശ്വേതയുടെ കാമുകന്. ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.
ഇപ്പോള്‍ ശ്വേത തന്നെ ഇക്കാര്യം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ മറ്റുവിവരങ്ങള്‍ പറയാന്‍ നടി തയ്യാറായില്ല. കഴിഞ്ഞ നാല് വര്‍ഷമായി രോഹിത്തുമായി കടുത്ത പ്രണയത്തിലായിരുന്നെന്നും ഇപ്പോളും തങ്ങള്‍ രണ്ടുപേരും സന്തുഷ്ടമായ ജീവിതമാണ് നയിക്കുന്നതെന്നും ശ്വേത പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് അനാശാസ്യക്കേസില്‍ ശ്വേത അറസ്റ്റ് ചെയ്യപ്പെട്ടത് വന്‍ വാര്‍ത്തയായിരുന്നു. കുടുംബം പുലര്‍ത്താനാണ് താന്‍ വേശ്യാവൃത്തി സ്വീകരിച്ചതെന്ന ശ്വേതയുടെ നിലപാടും ചര്‍ച്ചയായി. അറസ്റ്റ് ചെയ്ത് ഹൈദരാബാദിലെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച ശ്വേതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് വിധി വന്നിരുന്നു. ഇതോടെയാണ് നടി വീണ്ടും അഭിനയരംഗത്ത് സജീവമായത്.