ഇതു മൂന്നും ഇല്ലാതെ ഒരു കാരണവശാലും ജീവിതം മുമ്പോട്ടു പോകില്ല ! ഇതില്ലാതെ ജീവിക്കാന്‍ പറ്റുമെന്നു പറയുന്നവര്‍ പറയുന്നത് പച്ചക്കള്ളമെന്ന് ശ്വേതാമേനോന്‍…

ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം കണ്ടെത്തിയ താരമാണ് ശ്വേത മേനോന്‍. ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് നേരെ ഉയരുന്ന അനാവശ്യ വിമര്‍ശനങ്ങളെ നടി കാര്യമാക്കാറുമില്ല.

വള്ളത്തോളിന്റെ കൊച്ചു മകനായ ശ്രീവത്സന്‍ മേനോനെയാണ് ശ്വേത വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവര്‍ക്കും ഒരു മകളും ഉണ്ട്. കോവിഡ് കാലത്തെ ഓണവിശേഷങ്ങള്‍ പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ശ്വേത മേനോന്‍ പങ്കുവെച്ചിരുന്നു.

കോവിഡ് കാലത്തെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെ…” ആദ്യത്തെ ലോക്ക്ഡൗണ്‍ സമയത്ത് എല്ലാം നന്നായിരുന്നു. കുക്കിങും ബേക്കിങ്ങുമൊക്കെയായി സജീവമായിരുന്നു. മെയ് ആയപ്പോഴായിരുന്നു എനിക്കും ശ്രീക്കും ബോറടിച്ചത്. തൊട്ടാവാടിയായി മാറുകയായിരുന്നു ഞങ്ങളെല്ലാവരും.

കരിയറില്‍ ചെയ്തതെല്ലാം വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു. ഇതൊന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. നല്ല സിനിമകളുടെ ഭാഗമാവണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ഇടയ്ക്ക് ബ്രേക്കും വന്നിരുന്നു. ഇടയ്ക്ക് ചില തെറ്റുകളും അബദ്ധങ്ങളുമൊക്കെ സംഭവിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഓര്‍ത്ത് ഞാന്‍ തന്നെ ചിരിക്കാറുണ്ട്. ഇത് ഞാന്‍ ഉണ്ടാക്കിയെടുത്ത ശീലമാണ്. ഒരു രക്ഷയമില്ലാത്ത കുസൃതികള്‍ ഒപ്പിക്കാറുണ്ട്.” – ശ്വേത പറയുന്നു.

സിനിമയില്‍ വരുന്നതിനു മുമ്പും ശേഷവും ചില താരങ്ങളോടു തനിക്ക് ക്രഷ് തോന്നിയിരുന്നുവെന്നും ശ്വേത പറഞ്ഞു” കുറച്ച് മടിയുള്ള കൂട്ടത്തിലാണ്. വിവാഹത്തിന് മുന്‍പ് അച്ഛനും അമ്മയും നന്നായി ലാളിച്ചാണ് വളര്‍ത്തിയത്. ഇരുന്ന് എല്ലാം ഓര്‍ഡര്‍ ചെയ്യുന്ന തരത്തിലുള്ള സ്വഭാവമുണ്ട്. ഇത് കേള്‍ക്കുമ്പോഴോ ശ്രീക്ക് ദേഷ്യം വരാറുണ്ട്. ആ സ്വഭാവം അദ്ദേഹത്തിന് ഇഷ്ടമല്ല. ചില സിനിമകള്‍ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. ചില സിനിമകള്‍ സാമ്പത്തികം മാത്രം നോക്കി ചെയ്തിട്ടുണ്ട്.” ശ്വേത പറഞ്ഞു.

ജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളെക്കുറിച്ചും ശ്വേത പറഞ്ഞു. ” എന്റെ വീട്, അമ്മ, കുഞ്ഞ്, ഭര്‍ത്താവ് ഇവരൊക്കെ നമ്പര്‍ വണ്ണില്‍ വരും. പൈസ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല. പൈസ ഇല്ലാതെ ജീവിക്കാന്‍ പറ്റുമെന്ന് പറയുന്നവര്‍ കള്ളത്തരമാണ് പറയുന്നത്. മൂന്നാമത്തേത് ആരോഗ്യം വേണം. ഫാമിലി, ഹെല്‍ത്ത്, വെല്‍ത്ത് ഈ മൂന്ന് കാര്യങ്ങള്‍ എനിക്ക് വേണം” ശ്വേത വ്യക്തമാക്കുന്നു.

Related posts

Leave a Comment