തന്റെ രണ്ടാം വിവാഹമോചനത്തിനായി കാത്തിരിക്കുകയാണെന്ന് നടി ശ്വേതാ മേനോന്റെ വെളിപ്പെടുത്തല്‍; ഒരു പുരുഷനില്‍ നിന്ന് സ്ത്രീ ആഗ്രഹിക്കുന്നത്…

 

തന്റെ രണ്ടാമത്തെ വിവാഹമോചനത്തിനായി കാത്തിരിക്കുകയാണെന്ന് നടി ശ്വേതാമേനോന്‍. സോഷ്യല്‍ മീഡിയയിയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ശ്വേത മേനോന്‍ വിവാഹ മോചിതയായി എന്ന തരത്തില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു നടി. ആദ്യമൊക്കെ വ്യാജ വാര്‍ത്തയോട് ശ്വേത മേനോനും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും പ്രതികരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇത് കണ്ട് ചിരിക്കുകയാണെന്ന് ശ്വേത മേനോന്‍ പറയുന്നു. അവസാനം ഞാന്‍ വിവാഹ മോചിത ആയത് കഴിഞ്ഞ ജൂണിലാണ്. ഗള്‍ഫ് ഷോയ്ക്ക് പോയപ്പോള്‍ ഷാജോണാണ് വാര്‍ത്ത കാണിച്ചു തന്നത്. ഈ വാര്‍ത്ത കണ്ട് താന്‍ പൊട്ടിച്ചിരിച്ചെന്നും ഉടന്‍ തന്നെ ഭര്‍ത്താവിനെ കാര്യം അറിയിച്ചെന്നും ശ്വേത പറയുന്നു. ഇപ്പോള്‍ അടുത്ത വിവാഹ മോചനം എന്നാണെന്ന് കാത്തിരിക്കലാണ് ഞങ്ങളുടെ പ്രധാന തമാശയെന്നും നടി പറയുന്നു.

ഇതുകൂടാതെ മോഹന്‍ലാലിനെപ്പറ്റിയും ശ്വേതാ മേനോന്‍ സംസാരിക്കുകയുണ്ടായി.ഒരു പുരുഷനില്‍ നിന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് രണ്ട് കാര്യങ്ങളാണ്. ബഹുമാനവും സംരക്ഷണവും. ഈ രണ്ട് കാര്യങ്ങളും മോഹന്‍ലാലില്‍ നിന്നും ലഭിക്കുമെന്നാണ് നടി ശ്വേതാ മേനോന്‍ പറയുന്നത്. പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാന്‍ അദ്ദേഹത്തിനറിയാമെന്ന് ശ്വേത പറയുന്നു. എല്ലാവരെയും തുല്യരായി പരിഗണിക്കുന്നതാണ് ലാലിന്റെ മറ്റൊരു പ്രത്യേകത.ആളുകളെ സംരക്ഷിക്കുന്ന കാര്യത്തിലോ പരിഗണിക്കുന്ന കാര്യത്തിലോ അദ്ദേഹം വലുപ്പ ചെറുപ്പം നോക്കാറില്ല. അതുകൊണ്ട് മോഹന്‍ലാല്‍ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്നും ശ്വേത പറഞ്ഞു. എന്തായാലും ശ്വേതയുടെ വിവാഹമോചനം കാത്തിരിക്കുന്ന ആളുകള്‍ക്ക് കനത്ത തിരിച്ചടിയാണ് നടിയുടെ വാക്കുകള്‍.

 

Related posts