കൊച്ചി: സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടനയായ വിമൻ കളക്ടീവിന്റെ (ഡബ്ല്യുസിസി) സഹായം തനിക്കാവശ്യമില്ലെന്ന് നടി ശ്വേത മേനോൻ. സ്വന്തം നിലപാടിനായി സ്വയം പോരാടണമെന്നതാണ് തന്റെ രീതി. സ്വയം പോരാടാൻ അറിയാം. താരസംഘടനയായ ‘അമ്മ’ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ശ്വേത മേനോൻ പറഞ്ഞു.
മുൻപും തെറ്റുകണ്ടപ്പോഴൊക്കെ പ്രതികരിച്ചിട്ടുണ്ട്. വുമൺ കളക്ടീവ് ഇപ്പോ ജനിച്ചതല്ലേയുള്ളൂ എന്നും ശ്വേത കൂട്ടിച്ചേർത്തു.